peoplepill id: scott-alarik
SA
United States of America
2 views today
2 views this week
Scott Alarik
Folk music writer and performer

Scott Alarik

The basics

Quick Facts

The details (from wikipedia)

Biography

ജോൺ സ്കോട്ട് അലറിക് (ജീവിതകാലം: ജനുവരി 5, 1951 - ഡിസംബർ 1, 2021) ഒരു അമേരിക്കൻ നാടോടി ഗായകനും സാഹിത്യകാരനുമായിരുന്നു. ബിൽബോർഡ്, സിംഗ് ഔട്ട്, പെർഫോമിംഗ് സോംഗ് റൈറ്റർ എന്നിവയുൾപ്പെടെ നിരവധി ദേശീയ മാസികകൾക്കായി അദ്ദേഹം രചനകൾ നടത്തിയിരുന്നു. 1991 മുതൽ 1997 വരെ ന്യൂ ഇംഗ്ലണ്ട് ഫോക്ക് അൽമാനാക്കിന്റെ എഡിറ്ററും പ്രധാന എഴുത്തുകാരനുമായിരുന്നു അലറിക് പ്രവർത്തിച്ചിരുന്നു. വർഷങ്ങളോളം ബോസ്റ്റൺ ഗ്ലോബിന്റെ പ്രാഥമിക നാടോടി സംഗീത എഴുത്തുകാരനായിരുന്നു അദ്ദേഹം. പ്രയറി ഹോം കമ്പാനിയനിൻ എന്ന പ്രതിവാര റേഡിയോ ഷോയുടെയും ഒരു സ്ഥിരം അവതാരകനായിരുന്നു അദ്ദേഹം. ഫോക്ക് ന്യൂ ഇംഗ്ലണ്ട് പറയുന്നതുപ്രകാരം, "അമേരിക്കയിലെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളായി പീറ്റ് സീഗർ അലറിക്കിനെവിശേഷിപ്പിക്കുമ്പോൾ, ഡാർ വില്യംസ് അദ്ദേഹത്തെ 'രാജ്യത്തെ ഏറ്റവും മികച്ച നാടോടി എഴുത്തുകാരൻ' എന്ന് വിളിക്കുന്നു."

ജീവചരിത്രം

മിനസോട്ട സംസ്ഥാനത്തെ മിന്നീപോളിസ് നഗരത്തിൽ 1951 ജനുവരി 5-ന് ജോർജ്ജ് എച്ച്., കരോലിൻ (താക്കർ) അലറിക്ക് എന്നീ ദമ്പതികളുടെ മകനായി അലറിക് ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം നാടോടി ഗാന മേഖലയിലൂടെ ജീവിതം ആരംഭിച്ച അദ്ദേഹം പലപ്പോഴും ഹെഡ്സ് ടുഗെദർ എന്ന കോഫിഹൗസിൽ സംഗീതം അവതരിപ്പിച്ചിരുന്നു.

അലറിക് വിയറ്റ്നാം യുദ്ധത്തെ എതിർത്തിരുന്ന വ്യക്തിയായിരുന്നു. 19-ആം വയസ്സിൽ അദ്ദേഹം പ്രതിരോധ പ്രസ്ഥാനത്തോടൊപ്പം ചേർന്നു. കരടു രേഖയെ എതിർത്തതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട അദ്ദേഹം 19 മാസത്തോളം ഫെഡറൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചു.

അഞ്ച് ആൽബങ്ങൾ പുറത്തിറക്കിയിട്ടുള്ളതു കൂടാതെ സരറ്റോഗ സ്പ്രിംഗ്സിലെ കഫേ ലെന, പെൻസിൽവാനിയയിലെ ഗോഡ്ഫ്രെ ഡാനിയൽസ്, ഗ്രീൻവിച്ച് വില്ലേജിലെ സ്പീക്ക്ഈസി, മസാച്ചുസെറ്റ്സിലെ ഓൾഡ് വിയന്ന, അയൺ ഹോഴ്സ്, ക്ലബ് പാസിം തുടങ്ങിയ ഐതിഹാസിക നാടോടി സംഗീത വേദികളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.

റിവൈവൽ, ഡീപ് കമ്മ്യൂണിറ്റി എന്നീ രണ്ട് പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ് അലറിക്. നാടോടി സംഗീത സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള ഒരു നോവലായ റിവൈവൽ (പീറ്റർ ഇ. റാൻഡൽ പബ്ലിഷർ, 2011)  ജനപ്രിയ ഫിക്ഷനുള്ള ഐബിപിഎ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ സിൽവർ അവാർഡ് നേടി. ആധുനിക നാടോടി വിഭാഗത്തെക്കുറിച്ചുള്ള കഥകളും അവലോകനങ്ങളും, ശ്രദ്ധേയമായ അമേരിക്കൻ നാടോടി സംഗീത വ്യക്തിത്വങ്ങളുമായുള്ള അഭിമുഖങ്ങളും ഉൾക്കൊള്ളുന്നതാണ് ഡീപ് കമ്മ്യൂണിറ്റി (ബ്ലാക്ക് വുൾഫ് പ്രസ്സ് (മേയ് 15, 2003)) എന്ന പുസ്തകം.

അവലംബം

  1. "Who Was Folksinger Scott Alarik?". Absolute General News. മൂലതാളിൽ നിന്നും 2022-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്2022-02-01.
  2. "SCOTT ALARIK, INTERVIEWER". Folk New England.{{cite web}}:CS1 maint: url-status (link)
The contents of this page are sourced from Wikipedia article. The contents are available under the CC BY-SA 4.0 license.
Lists
Scott Alarik is in following lists
comments so far.
Comments
From our partners
Sponsored
Credits
References and sources
Scott Alarik
arrow-left arrow-right instagram whatsapp myspace quora soundcloud spotify tumblr vk website youtube pandora tunein iheart itunes