peoplepill id: s-krishna-kumar-1
SKK
6 views today
6 views this week
S. Krishna Kumar

S. Krishna Kumar

The basics

Quick Facts

The details (from wikipedia)

Biography

കേരളത്തിൽ നിന്നുള്ള മുൻ കേന്ദ്ര മന്ത്രിയാണ് എസ്. കൃഷ്ണകുമാർ (ജനനം :6 സെപ്റ്റംബർ1939 ). ആരോഗ്യ - കുടുംബക്ഷേമ വകുപ്പിന്റെയും ടെക്സ്റ്റയിൽസ് മന്ത്രാലയത്തിന്റെയും വാർത്താ പ്രക്ഷേപണ വകുപ്പിന്റെയും പെട്രോളിയം പ്രകൃതി വാതകം, പ്രതിരോധം, കൃഷി തുടങ്ങിയ വകുപ്പുകളുടെയും ചുമതല വഹിച്ചിട്ടുണ്ട്.എട്ട്, ഒൻപത്, പത്ത് ലോക്‌സഭകളിൽ അംഗമായിരുന്നു.

ജീവിതരേഖ

തിരുവനന്തപുരം ജില്ലയിലെ കവടിയാറിൽ ജനിച്ചു. കേരള സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ എഞ്ചിനീയറിംഗ് ബിരുദം നേടി. 1963 ൽ സിവിൽ സർവ്വീസിൽ പ്രവേശിച്ചു. എറണാകുളം ജില്ലാ കളക്ടറായിരുന്നു. 1980 ൽ ഐ.എ.എസ് രാജി വച്ച് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലിറങ്ങി. 1984 - 96 കാലത്ത് കൊല്ലത്തു നിന്ന് മൂന്നു തവണ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

2003 ൽ കോൺഗ്രസ് വിട്ടു ബി.ജെ.പിയിൽ ചേർന്നു. 2004-ലെ പാർലമെന്റ് തെരഞ്ഞ‌ടുപ്പിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി. 2019-ൽ വീണ്ടും ബി.ജെ.പി.യിൽ ചേർന്നു.

തിരഞ്ഞെടുപ്പുകൾ

വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
2004മാവേലിക്കര ലോകസഭാമണ്ഡലംസി.എസ്. സുജാതസി.പി.എം., എൽ.ഡി.എഫ്രമേശ് ചെന്നിത്തലകോൺഗ്രസ് (ഐ.), യു.ഡി.എഫ്.എസ്. കൃഷ്ണകുമാർബി.ജെ.പി., എൻ.ഡി.എ.


അഴിമതി

കൃഷ്ണകുമാറിനെതിരെയും ഭാര്യ ഉഷയ്ക്കെതിരെയും കേന്ദ്ര റവന്യു വകുപ്പ് ചില കേസുകൾ രജിസ്റർ ചെയ്തിരുന്നു. ഉഷയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ് ചെയ്യുകയും കുറച്ചുകാലം ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു.

കൃതികൾ

  • 'The Story of the Ernakulam Experiment in Family Planning'
  • 'Kerala's Pioneering Experiment in Massive Vasectomy Camps'
  • 'Ernakulam'*s Third Vasectomy Campaign using the Camp Approach'
  • 'Report on the Greater Cochin Development Authority'
  • 'Strategy for a Massive Effort for Small Industries Development in Kerala Stare'
  • 'Development of Cochin Shipyard Ancillary Industries-A Study
  • 'Strategy and Action Programmes for a Massive Trust in Fisheries Development and Fishermen Welfare in Kerala'

പുരസ്കാരങ്ങൾ

  • Federation of Indian Chambers of Commerce and Industry National Award, 1973
  • NAYE (India) National Award for signal contribution to the development of small scale industries in the country
  • 'For Sake of Honour' Award of International Rotary Club for civilian with most outstanding record of community service in Cochin, Metropolitan region
  • 'Thanks Medal' Award by Indian National Scouts and Guides for community service

അവലംബം

The contents of this page are sourced from Wikipedia article. The contents are available under the CC BY-SA 4.0 license.
Lists
S. Krishna Kumar is in following lists
comments so far.
Comments
From our partners
Sponsored
Credits
References and sources
S. Krishna Kumar
arrow-left arrow-right instagram whatsapp myspace quora soundcloud spotify tumblr vk website youtube pandora tunein iheart itunes