peoplepill id: oachira-p-r-sankarankutty
OPRS
India
4 views today
4 views this week
Oachira P. R. Sankarankutty
Indian classical dancer

Oachira P. R. Sankarankutty

The basics

Quick Facts

Intro
Indian classical dancer
Places
Gender
Male
Place of birth
Oachira, Kollam district, Kerala, India
Age
86 years
The details (from wikipedia)

Biography

പ്രശസ്ത കഥകളിനടനും നർത്തകനും നാട്യാചാര്യനുമായിരുന്നു ഓച്ചിറ പി.ആർ.ശങ്കരൻകുട്ടി(1926 - 15 മേയ് 2013). ഗുരു ഗോപിനാഥ് രൂപകൽപ്പന ചെയ്ത കേരളനടനത്തിന്റെ ആദ്യകാല പ്രയോക്താക്കളിൽ പ്രധാന പ്രചാരകനായിരുന്നു. കഥകളി, നൃത്തം, അഭിനയം, സാഹിത്യം എന്നിങ്ങനെ കലയുടെ വ്യത്യസ്ത മേഖലകളിൽ സംഭാവനകൾ നൽകി.നിരവധി തമിഴ് ചിത്രങ്ങളിൽ നർത്തകനായി അഭിനയിച്ചിട്ടുണ്ട്. പണ്ഡിറ്റ് ഉദയശങ്കറിന്റെ ഇന്ത്യ കൾച്ചർ സെന്ററുമായി ബന്ധപ്പെട്ട് ഭാരതത്തിലുടനീളം നൃത്തവും ബാലെയും അവതരിപ്പിച്ചു.

ജീവിതരേഖ

കൊല്ലം ജില്ലയിലെ ഓച്ചിറയിൽ പ​ര​മേ​ശ്വ​ര​പ​ണി​ക്ക​രു​ടെ​യും കു​ട്ടി​യ​മ്മ​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ചു. കഥകളി പഠിക്കാൻ പത്താംവയസ്സിൽ വീടുവിട്ടിറങ്ങി. കകാനം രാമൻ പിള്ള ആശാനായിരുന്നു ആദ്യ ഗുരു.ഗു​രു ചെ​ങ്ങ​ന്നൂർ രാ​മ​ൻ​പി​ള്ള, ക​ലാ​മ​ണ്ഡ​ലം കൃ​ഷ്ണ​ൻ​നാ​യ​ർ, മാ​ങ്കു​ളം വി​ഷ്ണു ന​മ്പൂ​തി​രി തു​ട​ങ്ങിയവക്കൊ​പ്പം ദീർഘകാലം പ്ര​വ​ർ​ത്തി​ച്ചു. പിന്നീട് ഗുരുഗോപിനാഥിന്റെ ട്രൂപ്പിൽ ചേരുകയും അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം മദ്രാസ് ജമിനി സ്റ്റുഡിയോയിൽ ചേർന്ന് തമിഴ് ചിത്രങ്ങളിൽ നർത്തകനായി അഭിനയിച്ചു. ജമിനിയുടെ ചന്ദ്രലേഖ, മങ്കമ്മശപഥം എന്നിവയിൽ നർത്തകനായി വേഷമിട്ടു.

1950 കളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സഹയാത്രികനായി. പുതുപ്പള്ളി രാഘവൻ, തോപ്പിൽ ഭാസി, ശങ്കരനാരായണൻതമ്പി, തെങ്ങമം ബാലകൃഷ്ണൻ തുടങ്ങിയവരുമൊത്ത് പ്രവർത്തിച്ചു.ആഭിജാത്യ വിഷപ്പാമ്പ്, മനുഷ്യത്വം, മനുഷ്യൻ മുന്നേറുന്നു, ഐക്യമുന്നണി എന്നീ നാടകങ്ങൾ രചിച്ച് അക്കാലത്ത് രംഗത്തവതരിപ്പിച്ചു. കേരളനടനശൈലിയിലുള്ള ഒട്ടേറെ ബാലെകളും നൃത്തനാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

2004 മുതൽ കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗമായിരുന്നു. മലയാളഭാഷക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് 1979ൽ കേരള സാഹിത്യ അക്കാദമി പ്രശംസാപത്രവും പാരിതോഷികവും നൽകി ആദരിച്ചു.

കൃതികൾ

  • സർപ്പസത്രം (നോവൽ)
  • വിജയൻ (നാടകീയഗാനകാവ്യം)
  • മാപ്പ് (കവിതാസമാഹാരം)

പുരസ്കാരങ്ങൾ

  • കേരള സംഗീതനാടക അക്കാദമി അവാർഡ്
  • ആചാര്യവന്ദനം പുരസ്‌കാരം
  • കലാദർപ്പണം അവാർഡ്
  • സ്വരലയ-കൈരളി പുരസ്‌കാരം
  • ഓച്ചിറ വേലുക്കുട്ടി പുരസ്‌കാരം
  • ഓച്ചിറ പരബ്രഹ്മ പുരസ്‌കാരം

അവലംബം

  1. "കലയുടെ കുലപതി". മാതൃഭൂമി. 17 മെയ് 2013. ശേഖരിച്ചത് 17 മെയ് 2013.
  2. "നാട്യാചാര്യൻ ഓച്ചിറ ശങ്കരൻകുട്ടി അന്തരിച്ചു". ദേശാഭിമാനി. 17 മെയ് 2013. ശേഖരിച്ചത് 17 മെയ് 2013.
  3. "നാട്യാചാര്യൻ ഓച്ചിറ ശങ്കരൻകുട്ടി നിര്യാതനായി". മാധ്യമം. 17 മെയ് 2013. ശേഖരിച്ചത് 17 മെയ് 2013.
The contents of this page are sourced from Wikipedia article. The contents are available under the CC BY-SA 4.0 license.
Lists
Oachira P. R. Sankarankutty is in following lists
comments so far.
Comments
From our partners
Sponsored
Credits
References and sources
Oachira P. R. Sankarankutty
arrow-left arrow-right instagram whatsapp myspace quora soundcloud spotify tumblr vk website youtube pandora tunein iheart itunes