peoplepill id: ma-abdul-qadir-musliyar
MAQM
2 views today
3 views this week
M.A Abdul Qadir Musliyar
Veteran Islamic scholar, president of Samastha Kerala Jamiyyathul Ulama, Noorul Ulama

M.A Abdul Qadir Musliyar

The basics

Quick Facts

Intro
Veteran Islamic scholar, president of Samastha Kerala Jamiyyathul Ulama, Noorul Ulama
Work field
The details (from wikipedia)

Biography

കേരളത്തിലെ പ്രശസ്തനായ ഒരു ഇസ്ലാമിക പണ്ഡിതനായിരുന്നു എം എ അബ്ദുുൽഖാദിർ മുസ്ലിയാർ

സേവനം

  • 1951ൽ തൊട്ടമ്മലിൽ മുദരിസായി നിയോഗിതനായി. 1973വരെ നീണ്ട 23 വർഷം അവിടെ സേവനം നടത്തി.
  • 1973ൽ തളിപ്പറമ്പ് ഖുവ്വതുൽ ഇസ്ലാം അറബിക്കോളേജിൽ മുദരിസായി അഞ്ച് വർഷത്തെ സേവനം ചെയ്തു.
  • 1978ൽ ഉദിനൂരിൽ മുദരിസായി നിയോഗിതനായി.
  • 1979 മുതൽ സഅദിയ്യ മുദരിസും ജനറൽ മാനേജറുമായി സേവനമനുഷ്ടിച്ച് വന്നു.

സംഘടനാരംഗത്ത്

  • 1947ൽ സമസ്ത ജനറൽ ബോഡി മെമ്പറായാണ് സംഘടനാ രംഗത്തേക്കുള്ള പ്രവേശനം.
  • 1951-ൽ രൂപവത്കൃതമായ സമസ്ത കേരള വിദ്യാഭ്യാസ ബോർഡിന്റെ സ്ഥാപകാംഗമായിരുന്നു എം എ ഉസ്താദ്.
  • 1951-മാർച്ച് 24,25 തിയ്യതികളിൽ വടകരയിൽ ചേർന്ന സമസ്തയുടെ പത്തൊമ്പതാം സമ്മേളനത്തിൽ എം എ അവതരിപ്പിച്ച ഈ പ്രമേയമാണ് സുന്നി വിദ്യാഭ്യാസ ബോർഡിന്റെ രൂപവത്കരണത്തിന് വഴിതെളിയിച്ചത്.
  • 1989-ൽ സുന്നീ വിദ്യാഭ്യാസ ബോർഡ് നിലവിൽ വന്നപ്പോൾ അതിന്റെ ജനറൽ സെക്രട്ടറിയായി. അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അദ്യക്ഷസ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു.
  • 1954-ൽ നിലവിൽ വന്ന സുന്നി യുവജന സംഘത്തിന്റെ സ്ഥാപകാംഗമായിരുന്നു എം എ.
  • 1983 ഇകെ ഹസൻ മുസ്ലിയാരുടെ മരണത്തെ തുടർന്ന് അതിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിതനായി. 1995വരെ ആപദവിയിൽ തുടർന്നു.
  • 1965-ൽ രുപീകൃതമായ സമസ്ഥകേരള ജംഇയ്യതുൽ മുഅല്ലിമീന്റെ വൈസ് പ്രസിഡന്റായും 1976-ൽ ജനറൽ സെക്രട്ടറിയായും സ്ഥാനമേറ്റു.
  • സമസ്ത അവിഭക്ത കണ്ണൂർ ജില്ലാസെക്രട്ടറിയായിരുന്നു. വിഭജിക്കപ്പെട്ടപ്പോൾ കാസർക്കോട് ജില്ലാ പ്രസിഡന്റായി.
  • തൃക്കരിപ്പൂർ അൽ മുജമ്മഉൽ ഇസ്ലാമി പ്രസിഡണ്ട്. കാരന്തൂർ മർകസ് കമ്മറ്റിയംഗം തുടങ്ങി നിരവദി സ്ഥാനങ്ങളും വഹിച്ചിരുന്നു.
  • 1989 മുതൽ 2013 വരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനായിരുന്നു.
  • 2013ൽ സമസ്തയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.

രചനകൾ

  • ശരീഅത്ത് നിയമങ്ങൾ
  • സോഷ്യലിസം കമ്യൂണിസം ഇസ്‌ലാം
  • സ്വഹാബത്തിന്റെ ആത്മവീര്യം
  • ഇസ്‌ലാമിക ചിന്ത: സത്യവും മിഥ്യയും
  • ജമാഅത്തെ ഇസ്‌ലാമി വീക്ഷണവും വിമർഷനവും
  • തബ്‌ലീഗ് ജമാഅത്ത് എന്ത്?
  • സമസ്തയുടെ ചരിത്രം
  • വിശുദ്ധ ഭൂമികളിലൂടെ
  • ഓർമകളുടെ ഏടുകൾ
  • മയ്യിത് പരിപാലന ക്രമങ്ങൾ
  • കിതാബുൽ അവ്വൽ ഫീ താരീഖുർറസൂൽ
  • മുഖ്ത്വസരി മനാഖിബുൽ അഖ്ത്വാബിൽ ഖംസ
  • അൽഇജ്തിഹാദു വത്തഖ്‌ലീദ്

അവാർഡുകൾ

  • മികച്ച സാമൂഹ്യ സേവനത്തിനുള്ള അബൂദാബി മുസഫ്ഫ അവാർഡ്
  • ഇസ് ലാമിക് റിസർച്ച് സെന്റർ വക എസ് വൈ എസ് ഗോൾഡൻ ജൂബിലി അവാർഡ്
  • മികച്ച വിദ്യാഭ്യാസ പ്രവർത്തകനുള്ള കോടമ്പുഴ ഗസ്സാലി അവാർഡ്
  • എസ് എസ് എഫിന്റെ മഖ്ദൂം അവാർഡ്
  • ഇസ്‌ലാമിക് റിസർച്ച് സെന്ററിന്റെ എസ് വൈ എസ് ഗോൾഡൻ ജൂബിലി അവാർഡ്()

അന്ത്യം

2015 ഫെബ്രുവരി 17 ചൊവ്വാഴ്ച

പുറത്തേക്കുള്ള കണ്ണികൾ

  • എം. എ. അബ്ദുൽ ഖാദിർ മുസ്ലിയാരെ കുറിച്ച് ടുസർക്കിൾസിൽ വന്ന ലേഖനം 18 ഫെബ്രുവരി 2015
  • ഇസ്ലാംസൈറ്റിൽ വന്ന ലേഖനം അറബിക് ലേഖനം മാർച്ച്‌ 16, 2015
  • കോസ്ടൽഡൈജെസ്റ്റിൽ വന്ന റിപ്പോർട്ട്‌ ബുധനാഴ്‌ച, 18 ഫെബ്രുവരി 2015
  • എം. എ. ഉസ്താദുമായി രവീന്ദ്രൻ പാടി നടത്തിയ അഭിമുഖം 19 ഫെബ്രുവരി 2015 (പ്രസിദ്ധീകരിച്ചത്)
  • മുസ്ലിംമിററിൽ വന്ന റിപ്പോർട്ട്‌ 19 ഫെബ്രുവരി 2015

അവലംബം

The contents of this page are sourced from Wikipedia article. The contents are available under the CC BY-SA 4.0 license.
Lists
M.A Abdul Qadir Musliyar is in following lists
comments so far.
Comments
From our partners
Sponsored
M.A Abdul Qadir Musliyar
arrow-left arrow-right instagram whatsapp myspace quora soundcloud spotify tumblr vk website youtube pandora tunein iheart itunes