M.V. Jayarajan
Quick Facts
Biography
കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവും മുൻ നിയസഭാഗവും സി.പി.ഐ(എം) സംസ്ഥാനകമ്മറ്റി അംഗവുമാണ് എം.വി. ജയരാജൻ.കണ്ണൂർ ജില്ലയിലെ പെരളശ്ശേരി സ്വദേശി ആണ്. കണ്ണൂർ ജില്ലയിലെഎടക്കാട് മണ്ഡലത്തിൽ നിന്നും പതിനൊന്നാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.വൈ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിയമബിരുദധാരിയാണ്.
വിവാദം
ജഡ്ജിമാരെ ശുംഭന്മാർ എന്ന് ആക്ഷേപിച്ചതിനാൽ ഇദ്ദേഹത്തിനെതിരെ കോടതീയലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ആറു മാസത്തെ സാധാരണ തടവിനും 2000 രൂപ പിഴയ്ക്കും 2011 നവംബർ 8-ന് ശിഷിച്ചിരുന്നു. 2010 ജൂൺ 26ന് കണ്ണൂരിൽ ചേർന്ന യോഗത്തിലാണ് ഇദ്ദേഹം കോടതിയുടെ വഴിയോര യോഗ നിരോധന ഉത്തരവിനെതിരെ പരാമർശം നടത്തിയത്. അപ്പീൽ നൽകാനുള്ള അവകാശം നിഷേധിച്ച ഹൈക്കോടതി നടപടിയെ സുപ്രീം കോടതി വിമർശിക്കുകയും സ്വാഭാവിക നീതി നൽകേണ്ടതായിരുന്നെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. തുടർന്നാണ് നവംബർ 15-ന് ജയരാജന് ജാമ്യം അനുവദിച്ചത്. അതോടൊപ്പം പതിനായിരം രൂപയുടെ ബോണ്ട് ഹാജരാക്കുകയും ഹൈക്കോടതി പിഴയിട്ട രണ്ടായിരം രൂപ കെട്ടിവയ്ക്കാനും ഉത്തരവിട്ടിരുന്നു. സുപ്രീം കോടതി ജാമ്യം അനുവദിച്ച പ്രകാരം നവംബർ 16-ന് ജയരാജൻ ജയിൽ മോചിതനായി.