peoplepill id: ko-aysha-bai
Indian politician
K.O. Aysha Bai
The basics
Quick Facts
Intro
Indian politician
A.K.A.
K.O. Aysha Bai
കെ.ഒ. അയിഷാഭായി
അയിഷാ ബായ്
Places
was
Work field
Gender
Female
Age
79 years
The details (from wikipedia)
Biography
ആദ്യ കേരളാ നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു കെ.ഒ. അയിഷാ ബായ്(25 ഒക്ടോബർ 1926 - 28 ഒക്ടോബർ 2005). ഒന്നും രണ്ടും കേരളാ നിയമസഭയിൽ കായംകുളം നിയോജക മണ്ഡലത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് പ്രതിനിധിയായാണ് അയിഷാ നിയമസഭയിലേക്കെത്തിയത്.
ജീവിതരേഖ
കെ. ഉസ്മാൻ സാഹിബിന്റേയും ഫാത്തിമാ ബീവിയുടെയും മകളായി 1926 ഒക്ടോബർ 25ന് ജനിച്ചു.
അധികാര സ്ഥാനങ്ങൾ
- ഡെപ്യൂട്ടി സ്പീക്കർ - ഒന്നാം നിയമസഭ
- ഗവണ്മെന്റ് അഷുറൻസ് കമ്മിറ്റി ചെയർമാൻ (1961-63)
- കേരളാ മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്
- ദേശിയ സോഷ്യൽ വെൽഫെയർ ബോർഡംഗം
- സംസ്ഥാന സോഷ്യൽ വെൽഫെയർ ബോർഡംഗം
തിരഞ്ഞെടുപ്പുകൾ
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
1960 | കായംകുളം നിയമസഭാമണ്ഡലം | കെ.ഒ. അയിഷാ ബായ് | സി.പി.ഐ. | ഹേമചന്ദ്രൻ | ഐ.എൻ.സി. |
1957 | കായംകുളം നിയമസഭാമണ്ഡലം | കെ.ഒ. അയിഷാ ബായ് | സി.പി.ഐ. | സരോജിനി | ഐ.എൻ.സി. |
കുടുംബം
കെ. അബ്ദുൾ റസാക്കാണ് ഭർത്താവ്. ഇവർക്ക് 2 ആൺകുട്ടികളും 2 പെൺകുട്ടികളുമുണ്ട്.
ഇതും കാണുക
- എ. നഫീസത്ത് ബീവി - കേരള നിയമസഭയിലെ രണ്ടാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കർ
- ഭാർഗവി തങ്കപ്പൻ - കേരള നിയമസഭയിലെ മൂന്നാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കർ
അവലംബം
The contents of this page are sourced from Wikipedia article.
The contents are available under the CC BY-SA 4.0 license.
Lists
K.O. Aysha Bai is in following lists
By work and/or country
comments so far.
Comments
K.O. Aysha Bai