K. I. Rajan
Quick Facts
Biography
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കെ.ഐ. രാജൻ (ജീവിതകാലം: ജൂൺ 1932 - 6 നവംബർ 1974). പീരുമേട് നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ച് മൂന്നും നാലും കേരളനിയമസഭകളിൽ അംഗമായി. 1932 ജൂണിൽ ജനിച്ചു, കെ. ശാരദയായിരുന്നു ഭാര്യ ഇദ്ദേഹത്തിന് നാല് ആണ്മക്കളും ഒരു മകളുമാണുണ്ടായിരുന്നത്. നാലാം നിയമസഭാംഗമായിരിക്കെ 1974 നവംബർ ആറിന് കണ്ണൂരിൽ വച്ച് അന്തരിച്ചു.
രാഷ്ട്രീയ ജീവിതം
ഒരു തൊഴിലാളി നേതാവെന്നറിയപ്പെട്ടിരുന്ന കെ.ഐ. രാജൻ നിരവധി തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായിരുന്നു. പീരുമേട് തോട്ടം തൊഴിലാളി യൂണിയന്റെ സ്ഥാപകനേതാവായിരുന്ന അദ്ദേഹം സി.പി.ഐ.എം കോട്ടയം ജില്ലാക്കമ്മിറ്റിയംഗം, സി.ഐ.ടി.യു. കേരള സംസ്ഥാന സമിതിയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനവും കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ, കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ എന്നിവയുടെ ജനറൽ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ചരിത്രം
ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1970 | പീരുമേട് നിയമസഭാമണ്ഡലം | കെ.ഐ. രാജൻ | സി.പി.ഐ.എം. | 13,896 | 883 | ചെല്ലമുത്തു തങ്കമുത്തു | സി.പി.ഐ. | 13,013 |
2 | 1967 | പീരുമേട് നിയമസഭാമണ്ഡലം | കെ.ഐ. രാജൻ | സി.പി.ഐ.എം. | 18,934 | 6,735 | രാമയ്യ | കോൺഗ്രസ് | 12,199 |
3 | 1965 | പീരുമേട് നിയമസഭാമണ്ഡലം | കെ.ഐ. രാജൻ | സി.പി.ഐ.എം. | 12,345 | 3,510 | എൻ. ഗണപതി | കോൺഗ്രസ് | 8,835 |