peoplepill id: amachadi-thevan
AT
India
4 views today
5 views this week
Amachadi Thevan
Indian revolutionary

Amachadi Thevan

The basics

Quick Facts

Intro
Indian revolutionary
Places
Work field
Gender
Male
Place of birth
Perumbalam, Alappuzha district, Kerala, India
The details (from wikipedia)

Biography

കേരളത്തിലെ സ്വാതന്ത്ര്യ സമരങ്ങളോടനുബന്ധിച്ചു നടന്ന വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ഒരു വിപ്ലവകാരിയായിരുന്നു ആമചാടി തേവൻ എന്നറിയപ്പെട്ടിരുന്ന കണ്ണൻ തേവൻ. ആലപ്പുഴ എറണാകുളം കോട്ടയം ജില്ലകളുടെഅതിർത്തിയിലുള്ള ഒരു തുരുത്താണ് ആമചാടി(9°50′24″N 76°22′28″E / 9.840068°N 76.374519°E / 9.840068; 76.374519). 56 ഏക്കർ വിസ്തീർണ്ണം വരുന്ന ഈ തുരുത്ത് വെട്ടിത്തെളിച്ച് അവിടെ താമസിച്ചതിനാലാണ് കണ്ണനെ ആമചാടി തേവൻ എന്നറിയപ്പെട്ടിരുന്നത്.

ആദ്യകാലം

പുലയസമുദായത്തിലായിരുന്നു കണ്ണൻ തേവൻ ജനിച്ചത്. ഔപചാരികമായി വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത കണ്ണൻ അനൗപചാരികമായ വിദ്യാഭ്യാസം നേടിയത്, പെരുമ്പളത്തിലെ പ്രമുഖമായ നായർ തറവാട്ടിലെ സഹായത്തോടെയാണ്. കണ്ണേത്ത് അച്ചുക്കുട്ടിത്തമ്പുരാട്ടിയാണ് കണ്ണനെ വളർത്തിയത്. ചെറുപ്പത്തിൽ തന്നെ പുരാണ മതഗ്രന്ഥങ്ങളോടൊപ്പം ശ്രീനാരായണ ഗുരുവിന്റെയും മഹാത്മാ ഗാന്ധിയുടേയും രചനകൾ മനഃപാഠമാക്കിയിരുന്നു. പൂത്തോട്ടയിലെ കോരമംഗലത്ത് വീട്ടിലെ പൊന്നാച്ചിയാണ് കണ്ണന്റെ ഭാര്യ. പൊന്നാച്ചിയെ കല്യാണം കഴിച്ചതിന് ശേഷമാണ് കണ്ണൻ ആമചാടിയിൽ താമസമായത്. തേവന് പൊന്നാച്ചിയിൽ നാലുമക്കളുണ്ടായിരുന്നു.

ഗാന്ധിയും ഗുരുവും

കെ.പി. കേശവമേനോന്റെ വളരെ അടുത്ത അനുയായിയായിരുന്ന കണ്ണൻ കേശവമേനോൻ വഴിതന്നെ മഹാത്മാഗാന്ധിയുമായി പരിചയപ്പെട്ടു. ഗാന്ധി, തേവനെ ജീവിതത്തിലെ പ്രധാനമായ സന്ദർഭങ്ങളിൽ കൈക്കൊള്ളേണ്ടുന്ന ആദർശങ്ങളെക്കുറിച്ച് ഉപദേശിക്കുകയും ചെയ്തു എന്നു പറയപ്പെടുന്നു. കണ്ണൻ തേവന് നാരായണ ഗുരുവിനേയും പരിചയപ്പെടാനുള്ള അവസരം ഉണ്ടായി. തൃപ്പൂണിത്തുറ പുത്തൻ കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടു അവിടെയെത്തിയ ഗുരുവിനെ കാണാനെത്തിയ തേവനെ ഗുരു "തേവനല്ല ദേവനാണ്" എന്നു വിശേഷിപ്പിച്ചു എന്നും പറയപ്പെടുന്നു.

വൈക്കം സത്യാഗ്രഹം

വൈക്കം സത്യാഗ്രഹത്തിനു മുൻപേ തന്നെ താഴ്ന്നജാതിക്കാരെ സംഘടിച്ച് തേവൻ പൂത്തോട്ട ക്ഷേത്രത്തിൽ ബലമായി കയറി ദർശനം നടത്തി. പൂത്തോട്ട കേസ് (പൂത്തോട്ടസംഭവം) എന്നറിയപ്പെടുന്ന ഈ കേസായിരുന്നു വൈക്കം സത്യാഗ്രഹത്തിന്റെ ട്രയൽ റൺ. ഇതിന്റെ പേരിൽ അറസ്റ്റിലായ തേവൻ, ജയിൽമോചിതനായപ്പോൾ വൈക്കം സത്യാഗ്രഹപ്പന്തലിലേക്കാണ് പോയത്. സത്യാഗ്രഹത്തിനനുബന്ധമായി ഉണ്ടായ പ്രശ്നങ്ങളുടെ ഭാഗമായി സത്യാഗ്രഹത്തിനെതിരേ പ്രവർത്തിച്ച ഉന്നതജാതിക്കാരായ അക്രമികൾ പച്ചച്ചുണ്ണാമ്പും കമ്പട്ടിക്കറയും ഒഴിച്ച് കാഴ്ച്ചശക്തി ഇല്ലാതാക്കി. തേവന്റെ കൂടെ പാലക്കുഴ രാമൻ ഇളയതിന്റേയും കണ്ണിൽ ഇതേ മിശ്രിതം ഒഴിച്ചിരുന്നു. ഇതിനെ തുടർന്ന് വീണ്ടും അറസ്റ്റിലായ തേവൻ കഠിനമായ മർദ്ദനങ്ങൾക്കു വിധേയനായി കോട്ടയം സബ് ജയിലാണ് അടക്കപ്പെട്ടിരുന്നത്. വൈക്കം സത്യാഗ്രഹം അവസാനിച്ചതിനു ശേഷം മാത്രമായിരുന്നു തേവന് കോടതി ജാമ്യം അനുവദിച്ചത്. പിന്നീട് കെ.പി. കേശവമേനോന്റെ കത്തിൽ നിന്നും കാര്യങ്ങൾ അറിഞ്ഞ ഗാന്ധിജി, വടക്കേ ഇന്ത്യയിൽ നിന്നും കൊടുത്തയച്ച ചില പച്ചമരുന്നുകളുടെ സഹായത്തോടെയാണ് തേവന് നഷ്ടപ്പെട്ട കാഴ്ചശക്തി വീണ്ടെടുക്കാനായത്.

ശിഷ്ട കാലം

ആമചാടി തുരുത്ത്

ജയിലിൽ നിന്നും പുറത്തു വന്നശേഷം ആമചാടി തുരുത്തിലെത്തിയ തേവന് സ്വന്തം കുടിലും സ്ഥലവും നഷ്ടപ്പെട്ടതായി മനസ്സിലായി. ശേഷകാലം ടി.കെ. മാധവന്റെ ശ്രമഫലമായി തേവന്റെ പേരിൽ ഒരേക്കർ സ്ഥലം പതിച്ചുകൊടുത്തു. തേവന്റെ അവസാനകാലം വളരെ കഷ്ടതകൾ നിറഞ്ഞതായിരുന്നു. ആമചാടിയിൽ തന്നെയാണ് കണ്ണൻ തേവനെയും അടക്കം ചെയ്തതും.

പിന്നീട് രചിക്കപ്പെട്ട മുഖ്യധാരാചരിത്രങ്ങളിൽ തേവന്റെ പങ്കാളിത്തം വൈക്കം സത്യാഗ്രഹത്തിന്റെ ഏട്ടിൽ നിന്നും മനഃപൂർവ്വം ഒഴിവാക്കപ്പെട്ടു എന്നും ആരോപണമുണ്ടായിട്ടുണ്ട്. പൂന്തോട്ട ശ്രീനാരായണ ഗ്രന്ഥശാല 2011-ൽ ആമചാടി തേവരുടെ പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തിൽ വൈക്കം സത്യാഗ്രഹത്തിന്റെ കഥ നാടകമാക്കിയിരുന്നു.

ഇതും കാണുക

  • വൈക്കം സത്യാഗ്രഹം

പുറം കണ്ണികൾ

അവലംബങ്ങൾ

  1. ഒർണ കൃഷ്ണൻകുട്ടി (13 ഏപ്രിൽ 2014). "ആമചാടി തേവനെ വീണ്ടെടുക്കുമ്പോൾ..." മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-04-13 06:56:20. Retrieved 13 ഏപ്രിൽ 2014. {{cite news}}: Check date values in: |archivedate= (help)
  2. സുബ്രഹ്മണ്യൻ അമ്പാടി (30 മാർച്ച് 2014). "ആ മഹത്തായ സമരത്തിന് നവതി". മാതൃഭൂമി. Archived from the original (പത്രലേഖനം, വാരാന്തപതിപ്പ്) on 2014-04-05 06:00:38. Retrieved 13 ഏപ്രിൽ 2014. {{cite news}}: Check date values in: |archivedate= (help)
  3. "വൈക്കം സത്യഗ്രഹചരിത്രം". തിരശ്ശീല.കോം. 08 സെപ്റ്റംബർ 2011. Archived from the original (കുറിപ്പുകൾ) on 2014-04-13 20:04:08. Retrieved 13 ഏപ്രിൽ 2014. {{cite news}}: Check date values in: |date= and |archivedate= (help)
The contents of this page are sourced from Wikipedia article. The contents are available under the CC BY-SA 4.0 license.
Lists
Amachadi Thevan is in following lists
comments so far.
Comments
From our partners
Sponsored
Credits
References and sources
Amachadi Thevan
arrow-left arrow-right instagram whatsapp myspace quora soundcloud spotify tumblr vk website youtube pandora tunein iheart itunes