peoplepill id: t-k-ubaid
TKU
1 views today
8 views this week
T K Ubaid
Writer from India

T K Ubaid

The basics

Quick Facts

Intro
Writer from India
Work field
Gender
Male
Birth
Age
76 years
The details (from wikipedia)

Biography

ടി.കെ. ഉബൈദ്. സാഹിത്യകാരൻ, പത്രാധിപർ‍, ഗ്രന്ഥകാരൻ, ഖുർആൻ വ്യഖ്യാതാവ് എന്നീ നിലകളിൽ അറിയപ്പെടുന്നു. പ്രബോധനം വാരികയുടെയും മലർ‌വാടി മാസികയുടേയും പത്രാധിപരും ഐ.പി.എച്ച്. പ്രസിദ്ധീകരിക്കുന്ന ഇസ്‌ലാമിക വിജ്ഞാനകോശത്തിന്റെ അസോസിയേറ്റ് എഡിറ്ററുമാണ്‌.. ആദം ഹവ്വ, ലോകസുന്ദരൻ തുടങ്ങിയ ബാലസാഹിത്യ കൃതികളുംസ്വതന്ത്ര ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ ഖുർആൻ ബോധനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജീവിതരേഖ

പൊന്നാനി താലൂക്കിലെ കാഞ്ഞിരമുക്ക് ഗ്രാമത്തിൽ തൈപറമ്പിൽ കളത്തിൽ കുടുംബത്തിൽ ഐ.ടി.സി മുഹമ്മദ് അബ്ദുല്ല നിസാമിയുടെയും ആഇശ ഹജ്ജുമ്മയുടെയും മകനായി 1948-ൽ ജനനം. ശാന്തപുരം ഇസ്‌ലാമിയാകോളേജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. 1972 മുതൽ 74 വരെ പെരിന്തൽമണ്ണയിൽ നിന്ന് ഇറങ്ങിയിരുന്ന സന്മാർഗ്ഗം എന്ന ബാലസാഹിത്യ പ്രസിദ്ധീകരണത്തിന്റെ സ്ഥാപക സഹപത്രാധിപരായി . 1974-ൽ പ്രബോധനം വാരികയിൽ ചേർന്നു. '77 മുതൽ '87 വരെ പ്രബോധനം മാസികയുടെ എഡിറ്റർ ഇൻചാർജായിരുന്നു. '87 മുതൽ '92 വരെ പ്രബോധനം വാരികയുടെ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവർത്തിച്ചു. '93-'94-ൽ മാധ്യമം ദിനപത്രത്തിന്റെ കൊച്ചി എഡിഷനിൽ റസിഡന്റ് എഡിറ്ററും പ്രബോധനം വാരികക്ക് പകരമായി പുറത്തിറക്കിയ ബോധനം വാരികയുടെ എഡിറ്ററുമായിരുന്നു. 1993-94 വർഷത്തിൽ മാധ്യമത്തിന്റെ കൊച്ചി എഡിഷനിൽ റെസിഡന്റ് എഡിറ്ററായിരുന്നു..പൊന്നാനി ചമ്രവട്ടം ജംഗഷനു സമീപം സ്ഥിര താമസം

കുടുംബം

വളാഞ്ചേരി കാട്ടിപ്പരുത്തി കളത്തിൽ കുഞ്ഞുട്ടിഹാജിയുടെ മകൾ സഹ്റയാണ് ഭാര്യ. മക്കൾ‍: മുഹമ്മദ് യാസിർ‍, അബ്ദുൽ ഗനി, ബുശ്റ, തസ്നീംഹാദി.

കൃതികൾ

ഖുർ‌ആനിന്റെ സമ്പൂർണ്ണ വിവർത്തനവും വിവരണവും ഖുർ‌ആൻ ബോധനം എന്ന പേരിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു.ഖുർആനിൻറെ വാക്കർഥങ്ങളും വിശദീകരണങ്ങളും ഇതിലടങ്ങുന്നു.അറബി ഭാഷയിൽ നിന്ന് കലീല വ ദിംന എന്ന കൃതി മലയാളത്തിലേക്ക് കലീലയും ദിംനയും എന്ന പേരിൽ പുനരാഖ്യാനം നടത്തിയിട്ടണ്ട്. സമകാലിക സമസ്യകൾക്ക് ഇസ്ലാമികമായ പരിഹരം വിശകലനം ചെയ്യുന്ന പ്രശ്നങ്ങൾ വീക്ഷണങ്ങൾ എന്ന കൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  • ആദം ഹവ്വ
  • ലോകസുന്ദരൻ
  • സ്വാതന്ത്ര്യത്തിന്റെ ഭാരം
  • ഇസ്‌ലാമിക പ്രവർത്തനം ഒരു മുഖവുര
  • പ്രശ്നങ്ങൾ വീക്ഷണങ്ങൾ
  • ഹദീസ് ബോധനം
  • ഇസ്‌ലാമിക ശരീഅത്തും സാമൂഹ്യ മാറ്റങ്ങളും
  • മനുഷ്യാ നിന്റെ മനസ്സ്
  • അല്ലാഹു
  • ഖുർആൻ ബോധനം ഭാഗം 1,2,3.4,5,6

വിവർത്തക കൃതികൾ

  • തഫ്ഹീമുൽ ഖുർആൻ ഭാഗം 1-6
  • ഖുർആൻ ഭാഷ്യം
  • കലീലയും ദിംനയും
  • ഫിഖ്ഹുസ്സുന്ന
  • ഖുർആനിലെ നാല് സാങ്കേതിക ശബ്ദങ്ങൾ

ലേഖനങ്ങൾ


ചിത്രശാല

അവലംബം

The contents of this page are sourced from Wikipedia article on 25 Mar 2020. The contents are available under the CC BY-SA 4.0 license.
Lists
T K Ubaid is in following lists
comments so far.
Comments
From our partners
Sponsored
Reference sources
References
T K Ubaid
arrow-left arrow-right instagram whatsapp myspace quora soundcloud spotify tumblr vk website youtube pandora tunein iheart itunes