V. Kuttikrishnan Nair
Quick Facts
Biography
കേരളത്തിലെ ഒരു സോഷ്യലിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു വി. കുട്ടിക്കൃഷ്ണൻ നായർ. കുന്ദമംഗലം നിയമസഭാമണ്ഡലത്തിൽ നിന്നും എസ്.എസ്.പി. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. 1922-ൽ ജനിച്ച ഇദ്ദേഹത്തിന് അഞ്ച് ആണ്മക്കളും ഒരു മകളുമാണുണ്ടായിരുന്നത്. സ്വാതന്ത്ര്യസമര രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം ഒരു ചെറിയ കാലത്തെ അധ്യാപനവൃത്തിക്കും സൈനികവൃത്തിയ്ക്കും ശേഷമാണ്പൊതുരംഗത്ത് സജീവമായത്. 1948വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായ അദ്ദേഹം ആദ്യം ഐ.എസ്.പിയിലും പിന്നീട് എസ്.എസ്.പി.യിലും പ്രവർത്തിച്ചിരുന്നു. എസ്.എസ്.പിയുടെ കോഴിക്കോട് ജില്ലാക്കമ്മിറ്റിയംഗം, സംസ്ഥാനക്കമിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം കിസാൻ പഞ്ചായത്തിന്റെ സംസ്ഥാൻ കമ്മിറ്റിയംഗവുമായിരുന്നു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഹൗസ് കമ്മിറ്റി (1969-70) ചെയർമാൻ എന്നീ പദവികളും വഹിച്ചിരുന്നു.
തിരഞ്ഞെടുപ്പ് ചരിത്രം
ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1970 | കുന്ദമംഗലം നിയമസഭാമണ്ഡലം | പി.വി.എസ്.എം. പൂക്കോയ തങ്ങൾ | മുസ്ലീം ലീഗ് | 35,599 | 11,654 | വി. കുട്ടിക്കൃഷ്ണൻ നായർ | ഐ.എസ്.പി. | 23,945 |
2 | 1967 | കുന്ദമംഗലം നിയമസഭാമണ്ഡലം | വി. കുട്ടിക്കൃഷ്ണൻ നായർ | എസ്.എസ്.പി. | 28,773 | 15,602 | കെ.പി. പത്മനാഭൻ | കോൺഗ്രസ് | 13,171 |
3 | 1965 | കുന്ദമംഗലം നിയമസഭാമണ്ഡലം | വി. കുട്ടിക്കൃഷ്ണൻ നായർ | എസ്.എസ്.പി. | 30,360 | 17,182 | പി.കെ. ഇമ്പിച്ചി അഹമ്മദ് | കോൺഗ്രസ് | 13178 |