peoplepill id: t-arif-ali
TAA
India
1 views today
1 views this week
T. Arif Ali
Indian islamist

T. Arif Ali

The basics

Quick Facts

Intro
Indian islamist
Places
Work field
Gender
Male
Religion(s):
Place of birth
Vazhakkad Gramapanchayath, Malappuram district, Kerala, India
Age
63 years
T. Arif Ali
The details (from wikipedia)

Biography

ടി.ആരിഫലി . ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി. 2019-23 കാലയളവിലേക്കാണ് സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 2015-19 കാലയളവിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ ഉപാധ്യക്ഷനായിരുന്നുഇസ്‌ലാമിക പണ്ഡിതനും, പ്രഭാഷകനും വ്യത്യസ്താ സാമൂഹിക -വിദ്യാഭ്യാസ സംവിധാനങ്ങളുടെ മേൽ നോട്ടം വഹിക്കുന്ന വ്യക്തിയുമാണ്ടി. ആരിഫലി. 2005 മാർച്ച് മുതൽ 2015 വരെജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ അമീർ എന്ന നിലയിൽ പ്രവർത്തിക്കുകയായിരുന്നു. പ്രൊഫ. കെ.എ. സിദ്ദീഖ് ഹസന് ശേഷം ജമാ‌അത്തെ ഇസ്‌ലാമിയുടെ കേരള നേതൃത്വം ഏറ്റെടുത്തത്. എസ്.ഐ.ഒ. കേരളാ സോണിന്റെ പ്രസിഡന്റായി രണ്ടു പ്രാവശ്യം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ജീവിതരേഖ

1961 ജൂൺ ഒന്നിന്‌ മലപ്പുറം ജില്ലയിലെ വാഴക്കാട്മുണ്ടുമുഴിയിൽ ജനനം. പിതാവ് ടി.സി അലവി. മാതാവ് ഫാത്വിമ. കെ. മർയം ജമീലയാണ് ജീവിതപങ്കാളി. സാമൂഹിക പ്രവർത്തകൻ, സംഘാടകൻ, നേതാവ്, പണ്ഡിതൻ, പ്രഭാഷകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

വിദ്യാഭ്യാസം

ഗവ.ഹൈസ്‌കൂൾ വാഴക്കാട്, ദാറുൽ ഉലൂം വാഴക്കാട്, ഇലാഹിയ കോളേജ് തിരൂർക്കാട്, കിംഗ് സൗദ് യൂണിവേഴ്സിറ്റി റിയാദ്, എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. അബുൽ ജലാൽ മൌലവി, ശരീഫ് മൌലവി, ഡോ. അബ്ദുല്ലാ അസ്ഹരി, വാഴക്കാട് ആലി മുസ്‌ലിയാർ എന്നിവർ ഗുരുനാഥന്മാരാണ്.
കൊണ്ടോട്ടി മർകസുൽ ഉലൂം അറബിക് കോളേജിലും മലപ്പുറം ജില്ലയിലെ വിവിധ സർക്കാർ സ്കൂളുകളിലും അധ്യാപനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

സാരഥ്യം

വഹിച്ച ഉത്തരവാദിത്തങ്ങൾ

2005 മുതൽ 2015 വരെയുള്ള കാലയളവുകളിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ അഖിലേന്ത്യ വൈസ് പ്രസിഡന്റുമാരിലൊരാളായിരുന്നു. ജമാഅത്തെ ഇസ്‌ലാമി കേരള യുടെ 2005 മുതൽ 2015 വരെയുള്ള കാലയളവുകളിൽ സംസ്ഥാന അമീറായിരുന്നു. ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥി വിഭാഗമായ (സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യ) മലപ്പുറം ജില്ലാ സെക്രട്ടറി (1983-85), എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് (1985-87), എസ്.ഐ.ഒ സംസ്ഥാനസമിതിയംഗം (1985-1993), എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് (1987-89, 1991-93), എസ്. ഐ. ഒ കേന്ദ്ര സമിതിയംഗം,എസ്. ഐ. ഒജമാഅത്ത് കോഴിക്കോട് ജില്ലാ നാസിം, ജമാഅത്ത് മേഖലാ നാസിം, ജമാഅത്ത് കേരള ശൂറ അംഗം, ജമാഅത്ത് കേരള അസി. അമീർ, ഹിറാ നഗർ സമ്മേളനം അസി. നാസിം, സംസ്ഥാന വഖഫ് ബോർഡ് മെമ്പർ, സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ, കോഴിക്കോട് സ്ററുഡന്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.

നിലവിലെ ചുമതലകൾ

ജമാഅത്തെ ഇസ്ലാമി ഹിന്ദ് ജനറൽ സെക്രട്ടറി.

സമരരംഗത്ത്

സാമൂഹിക മനുഷ്യാവകാശ പരിസ്ഥിത മേഖലകളിലെ ജനകീയ സമരങ്ങളെ പിന്തുണക്കുകയും ഐക്യദാർഢ്യമർപ്പിക്കുകയും ചെയ്യുന്നു. അബ്ദുന്നാസർ മഅ്ദനി, എൻഡോസൾഫാന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ‍, കൂടംകുളം സമരം തുടങ്ങിയ വിഷയങ്ങളിൽ നീതിക്കായി ശബ്ദമുയർത്തി. മനുഷ്യാവകാശ പ്രവർത്തകരടങ്ങുന്ന മുപ്പതംഗ സംഗത്തോടൊപ്പം കൂടംകുളത്ത് നടക്കുന്ന ആണവവിരുദ്ധ സമരത്തിന് നേരിട്ടെത്തി അഭിവാദ്യമർപ്പിക്കുകയും മടങ്ങിവരുമ്പോൾഅറസ്റ്റ് വരിക്കുകയും ചെയ്തു. യാതൊരു കാരണവും കാണിക്കാനാവാതിരുന്നതമിഴ്നാട് പോലീസ് ജനകീയ ഇടപെടലിനെ തുടർന്ന് വിട്ടയച്ചു.

അംഗീകാരം

കേരളത്തിലെ സ്വാധീനശക്തികളായ പ്രമുഖരെ കണ്ടെത്തുവാനുള്ള ഇന്ത്യാടുഡെ സർവ്വേ 2007 ൽ മികച്ച സംഘാടകനായി തെരഞ്ഞെടുത്തത് ജമാഅത്തെ ഇസ്‌ലാമി അമീർ ടി.ആരിഫലിയെയായിരുന്നു. കേരളത്തിലെ 25 അധികാര കേന്ദ്രങ്ങളിൽ ഇരുപതാം റാങ്കായിരുന്നു ആരിഫലിക്ക്. പ്രത്യേകതയായി ഇന്ത്യാടുഡെ കണ്ടെത്തിയത്: മികച്ച സംഘടനാ വൈഭവവും പ്രസംഗചാതുരിയും മാധ്യമങ്ങളെ സംഘടനക്കൊപ്പം നിർത്താനുള്ള കഴിവും.

പുറംകണ്ണികൾ

ചിത്രശാല

അവലംബം

  1. http://www.madhyamam.com/news/350458/150420
  2. Maidul Islam. Limits of Islamism. Cambridge University Press. p. 137. ശേഖരിച്ചത് 17 April 2020.
  3. http://www.jamaateislamihind.org/index.php?do=category&id=121&blockid=31
  4. "Justice Iyer panel report opens a pandoras box". News 18. 28 September 2011. മൂലതാളിൽ നിന്നും 22 മാർച്ച് 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 മാർച്ച് 2020.
  5. Khaleeq Ahmad. Legal Dimension of Social Security in Islam with Special Reference to Zakah. Chapter 6: Aligarh Muslim University-Shodhganga. p. 267. ശേഖരിച്ചത് 22 മാർച്ച് 2020.
  6. ഇസ്‌ലാമിക വിജ്ഞാനകോശം വാല്യം 3 പേജ് 654, ഇസ്‌ലാമിക് പബ്ലിഷിങ് ഹൌസ്. കോഴിക്കോട്
  7. http://livevartha.com/read-more.php?id=26680
  8. http://www.keralabhooshanam.com/?p=194213
  9. http://www.scribd.com/doc/43896335/T-Arifali-in-India-Today-Survey ഇന്ത്യാടുഡെ തെരഞ്ഞെടുത്ത 25 പ്രമുഖരുടെ പട്ടികയില് ടി.ആരിഫലി, 28.3.2007
The contents of this page are sourced from Wikipedia article. The contents are available under the CC BY-SA 4.0 license.
Lists
T. Arif Ali is in following lists
comments so far.
Comments
From our partners
Sponsored
Credits
References and sources
T. Arif Ali
arrow-left arrow-right instagram whatsapp myspace quora soundcloud spotify tumblr vk website youtube pandora tunein iheart itunes