Sobha Surendran
Quick Facts
Biography
ബി.ജെ.പി. യുടെപ്രസംഗകയായി അറിയപ്പെടുന്ന ശോഭാ സുരേന്ദ്രൻ പൊതുപ്രവർത്തനം ആരംഭിക്കുന്നത് ബാലഗോകുലത്തിലൂടെയാണ് . ബി.ജെ.പി.യുടെ സംസ്‌ഥാന ജനറൽ സെക്രട്ടറിയാണ് ശോഭാ സുരേന്ദ്രൻ.
ജീവിതരേഖ
തൃശ്ശൂർ ജില്ലാ സെക്രട്ടറി, ജില്ലാ ഭഗിനി പ്രമുഖ് എന്നീ നിലകളിൽ പ്രവർത്തിച്ച ശോഭാ സുരേന്ദ്രൻ എ.ബി.വി.പിയിൽ വിവിധ ചുമതലകളും നിർവ്വഹിച്ചിട്ടുണ്ട്. 1995-ൽ യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റും പിന്നീട് സംസ്‌ഥാന വൈസ് പ്രസിഡന്റും സെക്രട്ടറിയും അഖിലേന്ത്യാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായി. കേരളത്തിൽ നിന്നും നിർവാഹക സമിതിയിലേക്ക് തിരഞ്ഞെടുക്കപെട്ടആദ്യ വനിത കൂടിയാണ് ശോഭാ സുരേന്ദ്രൻ .
2014-ലെ പതിനാറാം ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കേരളത്തിൽ പാലക്കാട്ടുനിന്നും ശോഭ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിക്കപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പുകൾ
- 2016-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാമണ്ഡലത്തിൽ നിന്ന് മൽസരിച്ചു.
- 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ലോക്‌സഭാമണ്ഡലത്തിൽ നിന്ന് ബി.ജെ.പി. സ്ഥാനാർത്ഥിയായി മൽസരിച്ചു.
- 2004-ലെ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർത്ഥിയായി മൽസരിച്ചു.
- പൊതുതെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ നിന്നും പുതുക്കാടു നിന്നും ബി.ജെ.പി. സ്ഥാനാർത്ഥിയായി മൽസരിച്ചു.
തിരഞ്ഞെടുപ്പുകൾ
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2011 | പുതുക്കാട് നിയമസഭാമണ്ഡലം | സി. രവീന്ദ്രനാഥ് | സി.പി.എം., എൽ.ഡി.എഫ്. | കെ.പി. വിശ്വനാഥൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ശോഭ സുരേന്ദ്രൻ | ബി.ജെ.പി. എൻ.ഡി.എ. |
കുടുംബം
വടക്കാഞ്ചേരി മണലിത്തറ പരേതനായ കൃഷ്‌ണന്റെയും കല്ല്യാണിയുടെയും ആറുമക്കളിൽ ഏറ്റവും ഇളയവളായി ജനിച്ചു. ബി.ജെ.പി മധ്യമേഖലയുടെ ചുമതല വഹിക്കുന്ന സെക്രട്ടറി കെ.കെ. സുരേന്ദ്രനാണ് ഭർത്താവ്. മക്കൾയദുലാൽ കൃഷ്‌ണ, ഹരിലാൽ കൃഷ്‌ണ.
അവലംബങ്ങൾ
- ↑ എസ്.പ്രേം ലാൽ (2014 സെപ്റ്റംബർ).എം.എസ്., രവി (ed.). "സംഭവം ശരിയാണോ വിട്ടുകള". കേരള കൗമുദി ആഴ്ചപ്പതിപ്പ്. കേരള കൗമുദി. 18 (38): 4. മൂലതാളിൽ (ലേഖനം) നിന്നും 2014-09-22 12:10:55-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 സെപ്റ്റംബർ 2014.
- ↑ "Shobha Surendran becomes BJP's National Executive Member". http://kaumudiglobal.com/. June 27, Thursday 2013. ശേഖരിച്ചത് 2013 ജൂൺ 27.
- ↑ എസ്.പ്രേം ലാൽ (2014 സെപ്റ്റംബർ).എം.എസ്., രവി (ed.). "സംഭവം ശരിയാണോ വിട്ടുകള". കേരള കൗമുദി ആഴ്ചപ്പതിപ്പ്. കേരള കൗമുദി. 18 (38): 3. മൂലതാളിൽ (ലേഖനം) നിന്നും 2014-09-22 12:10:51-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 സെപ്റ്റംബർ 2014.
- ↑ "ബി.ജെ.പി : പദ്മനാഭൻ കോഴിക്കോട്ട് ശോഭാ സുരേന്ദ്രൻ പാലക്കാട്ട്". മാതൃഭൂമി. 2014 മാർച്ച് 12. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-03-12 08:49:23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 മാർച്ച് 12.
- ↑ http://malayalam.oneindia.in/feature/2004/042904murali.html
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org
- ↑ http://news.keralakaumudi.com/news.php?nid=ebd5dd9a30919f19f4308bcd704edf9f