Richard Collins
Quick Facts
Biography
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു മലയാള വ്യാകരണ പണ്ഡിതനും ക്രിസ്തീയ പുരോഹിതനുമായിരുന്നു റിച്ചാർഡ് കോളിൻസ് (ഇംഗ്ലീഷ്: Richard Collins, മരണം: 1900). 1855 മുതൽ 1867 വരെ കോട്ടയം സി.എം.എസ് സെമിനാരിയിൽ പ്രഥമാധ്യപകനായിരുന്ന അദ്ദേഹമാണ് ആദ്യത്തെ മലയാളം-മലയാളം നിഘണ്ടു പുറത്തിറക്കിയത്. 1865ലാണ് ഈ നിഘണ്ടു പ്രസിദ്ധീകൃതമായത്.
1859ൽ അദ്ദേഹത്തിന്റെ ഭാര്യ രചിച്ച "സ്ലേയർ സ്ലെയിൻ" എന്ന ഇംഗ്ലീഷ് നോവൽ 1877-78 കാലയളവിൽ അദ്ദേഹം മലയാളത്തിലേക്ക് "ഘാതകവധം" എന്ന പേരിൽ തർജ്ജമ ചെയ്യുകയുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടിലെ ക്രിസ്ത്യാനി കുടുംബങ്ങളിലെ ജീവിതരീതികൾ പ്രതിപാദിക്കുന്ന സാമൂഹ്യപ്രസക്തിയുള്ള ഈ കൃതിയിലെ മുഖ്യവിഷയം സ്ത്രീധനമാണ്.ചില പണ്ഡിതർ ഈ കൃതിയെ മലയാളത്തിലെ ആദ്യ നോവൽ എന്ന് കരുതുന്നു. എന്നാൽ മറ്റു ചില പണ്ഡിതർ, വിവിധ മാനദണ്ഡങ്ങൾ ഉപയോഗിച്ച്, 1882 ൽ ആർച്ച് ഡീക്കൺ കോശി രചിച്ച "പുല്ലേലിക്കുഞ്ചു" വിനേയോ, അപ്പു നെടുങ്ങാടിയുടെ "കുന്ദലത"യേയോ ആണ് പ്രഥമ മലയാള നോവൽ ആയി കരുതുന്നത്.
അവലംബം
ഗ്രന്ഥസൂചി
- ശിശിർ കുമാർ ദാസ് (2005) [1991]. എ ഹിസ്റ്ററി ഓഫ് ഇന്ത്യൻ ലിറ്റ്റേച്ചർ: 1800-1910, വെസ്റ്റേൺ ഇമ്പാക്റ്റ്: ഇന്ത്യൻ റെസ്പോൺസസ് A History of Indian Literature: 1800-1910, Western Impact: Indian Responses [ഭാരതീയസാഹിത്യത്തിന്റെ ഒരു ചരിത്രം: 1800-1910, പാശ്ചാത്യ പ്രഭാവം: ഭാരതീയപ്രതികരണങ്ങൾ]. History of Indian Literature [ഭാരതീയസാഹിത്യചരിത്രം] (ഭാഷ: ഇംഗ്ലീഷ്). ന്യൂ ഡെൽഹി: കേന്ദ്ര സാഹിത്യ അക്കാദമി. ISBN 8172010060. ശേഖരിച്ചത് 2013 നവംബർ 1.
- കെ.എം. ജോർജ്ജ് (1998) [1972]. വെസ്റ്റേൺ ഇൻഫ്ലുവൻസ് ഓൺ മലയാളം ലാംഗ്വേജ് ആന്റ് ലിറ്റ്റേച്ചർ Western Influence on Malayalam Language and Literature [പാശ്ചാത്യ സ്വാധീനം മലയാള സാഹിത്യത്തിനും ഭാഷയ്ക്കും] (ഭാഷ: ഇംഗ്ലീഷ്). ന്യൂ ഡെൽഹി: കേന്ദ്ര സാഹിത്യ അക്കാദമി. ISBN 8126004134. ശേഖരിച്ചത് 2013 നവംബർ 1.