peoplepill id: parvathi-nayar-1
PN
India
1 views today
1 views this week
Parvathi Nayar
Indian artist

Parvathi Nayar

The basics

Quick Facts

Intro
Indian artist
Places
Work field
Gender
Female
The details (from wikipedia)

Biography

എഴുത്തുകാരിയും ചിത്രകാരിയുമാണ് പാർവ്വതി നായർ‍‍‍‍(ജനനം : 1964). ഫോട്ടോഗ്രാഫി, വീഡിയോഗ്രഫി, പുസ്തക നിർമ്മാണം തുടങ്ങി വിവിധ മേഖലകൾ സംയോജിപ്പിച്ച് സൃഷ്ടികൾ തീർക്കുന്നു.

ജീവിതരേഖ

ന്യൂ ഡൽഹിയിൽ ജനിച്ചു. ചെന്നൈ കേന്ദ്രീകരിച്ചു കലാ പ്രവർത്തനം നടത്തുന്നു. ചെന്നൈ സ്റ്റെല്ലാ മേരീസ് കോളേജിൽ നിന്നു ഫൈൻ ആർട്സിൽ ബിരുദവും ലണ്ടനിലെ സെൻട്രൽ സെന്റ് മാർട്ടിൻസ് ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് ഫൈൻ ആർട്‌സിൽ ബിരുദാനന്തര ബിരുദവുമെടുത്തു.

കൊച്ചി-മുസിരിസ് ബിനാലെ 2014

കൊച്ചി - മുസിരിസ് ബിനാലെ 2014 ൽ 'ദി ഫ്ലൂയിഡിറ്റി ഓഫ് ഹൊറൈസൺസ്' എന്ന ചിത്രസമുച്ചയം അവതരിപ്പിച്ചിരുന്നു. മലബാർ തീരത്തെ യാത്രകളുടേയും കച്ചവടത്തിന്റെയും സുദീർഘമായ ചരിത്രത്തെ സൂചിപ്പിക്കുന്ന സൃഷ്ടി ആരംഭിക്കുന്നത് പഴയതും പുതിയതുമായ നാവിക യന്ത്രങ്ങളുടെ ചിത്രങ്ങളോടെയാണ്. സമയവും, നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും സ്ഥാനവും നിർണയിക്കുന്നതിന് ജ്യോതിശാസ്ത്രജ്ഞരും സമുദ്രപര്യവേഷകരും ഉപയോഗിച്ചിരുന്ന ആസ്‌ട്രോലാബിന്റെ രൂപത്തിൽ നിന്നുണ്ടായതാണ് ആദ്യസൃഷ്ടി. കടൽത്തീരത്തിന്റെ ഗൂഗിൾ മാപ്പും ഇതിനടുത്ത് ചിത്രീകരിച്ചിരിക്കുന്നു. ചുഴിയുടെ രൂപത്തിലുള്ള ശംഖും അറബിക്കടലിനെ അഭിമുഖീകരിച്ചു നിൽക്കുന്ന കൂറ്റൻ കുരുമുളകും പരമാണു കണങ്ങളുടെ പാതയുമൊക്കെ കറുപ്പിലും വെളുപ്പിലുമുള്ള ഈ ചിത്രങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ആസ്പിൻവാൾ ഹൗസിലെ കടലിന്റെ പശ്ചാത്തലത്തിലാണി ചിത്ര സമുച്ചയം.

അവലംബം

The contents of this page are sourced from Wikipedia article. The contents are available under the CC BY-SA 4.0 license.
Lists
Parvathi Nayar is in following lists
comments so far.
Comments
From our partners
Sponsored
Parvathi Nayar
arrow-left arrow-right instagram whatsapp myspace quora soundcloud spotify tumblr vk website youtube pandora tunein iheart itunes