P. N. Chandrasenan
Quick Facts
Biography
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പി.എൻ. ചന്ദ്രസേനൻ (ജീവിതകാലം: 28 ഓഗസ്റ്റ് 1926 - 24 ഒക്ടോബർ 1988). ആറന്മുള നിയമസഭാമണ്ഡലത്തിൽ നിന്നും മൂന്നും നാലും കേരളനിയമസഭകളിലേക്ക് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൂന്നാം കേരളനിയമസഭയിൽ എസ്.എസ്.പി. പ്രതിനിധിയായും നാലാം നിയമസഭയിൽ ഇടത് സ്വതന്ത്രനായുമാണ് ഇദ്ദേഹം വിജയിച്ചത്. 1926 ഓഗസ്റ്റ് 28ന് ജനിച്ചു, കെ.ആർ. ഗോമതിയാണ് ഭാര്യ രണ്ട് മകനും, ഒരു മകളുമുണ്ട്.
രാഷ്ട്രീയ ജീവിതം
വിദ്യാർത്ഥിരാഷ്ട്രീയത്തിൽക്കൂടി പൊതുപ്രവർത്തനത്തിൽ സജീവമായ ഇദ്ദേഹം ആദ്യം സംയുകത സോഷ്യലിസ്റ്റ് പാർട്ടിയുടേയും പിന്നീട് ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയുടേയും പ്രവർത്തകനായി. ആറന്മുള നിയോജകമണ്ഡലത്തിൽ നിന്നും മൂന്നും നാലും നിയമസഭകളിലേക്ക് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അഞ്ചാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇദ്ദേഹം ആറന്മുളയിൽ നിന്ന് പരാജയപ്പെട്ടു. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മെഴുവേലി പത്മനോദയം സ്കൂളിന്റെ പ്രധാനാധ്യാപകൻ, ആലപ്പുഴ സ്റ്റുഡന്റ് യൂണിയൻ കോൺഗ്രസ് പ്രസിഡന്റ്, എസ്.ഡി. കോളേജ് യൂണിയൻ സെക്രട്ടറി, തിരുവനന്തപുരം ട്രെയിനിംഗ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി, ഓൾ കേരള ബേസിക് ട്രെയിനിംഗ് ഗ്രാഡ്യുവേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി എന്നീ പദവികളും ഇദ്ദേഹം വഹിച്ചിരുന്നു. 1967-68 വരെ എസ്.എസ്.പി.യുടെ ട്രഷറർ, നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയംഗം, ലൈബ്രറി അഡ്‌വൈസറി കമ്മിറ്റി ചെയർമാൻ, എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും പങ്കെടുത്തിരുന്ന പി.എൻ. ചന്ദ്രസേനൻ 1988 ഒക്ടോബർ 24ന് അന്തരിച്ചു.
തിരഞ്ഞെടുപ്പ് ചരിത്രം
ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1977 | ആറന്മുള നിയമസഭാമണ്ഡലം | എം.കെ. ഹേമചന്ദ്രൻ | കോൺഗ്രസ് | 35,482 | 14,355 | പി.എൻ. ചന്ദ്രസേനൻ | സ്വതന്ത്രൻ (ഇടത്) | 21,127 |
2 | 1970 | ആറന്മുള നിയമസഭാമണ്ഡലം | പി.എൻ. ചന്ദ്രസേനൻ | സ്വതന്ത്രൻ (ഇടത്) | 21,934 | 6,567 | ടി.എൻ. ഉപേന്ദ്രനാഥ കുറുപ്പ് | സ്വതന്ത്രൻ | 15,367 |
3 | 1967 | ആറന്മുള നിയമസഭാമണ്ഡലം | പി.എൻ. ചന്ദ്രസേനൻ | എസ്.എസ്.പി. | 19,665 | 2,922 | കളത്തിൽ വേലായുധൻ നായർ | കോൺഗ്രസ് | 16,743 |