P. Madhavan
Quick Facts
Biography
കേരളത്തിലെ ഒരു സ്വാതന്ത്യസമര സേനാനിയും പ്രമുഖ പത്രപ്രവർത്തകനും. രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പാമ്പൻ മാധവൻ എന്ന പി. മാധവൻ. കണ്ണൂർ സ്വദേശിയായിരുന്നു ഇദ്ദേഹം. കണ്ണൂർ -2 നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം രണ്ടാം കേരളനിയമസഭയിൽ അംഗമായത്. 1911 ജൂലൈയിലായിരുന്നു ജനനം.
രാഷ്ട്രീയ ജീവിതം
സ്വാതന്ത്ര്യാനന്തര കാലത്തെ കണ്ണൂർ ജില്ലയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രധാന നേതാവായിരുന്നു പാമ്പൻ മാധവൻ. സി. കണ്ണൻ, ടി.സി. ജനാർദ്ദനൻ, പി. അനന്തൻ, കെ.പി. ഗോപാലൻ, എ.കെ. കുഞ്ഞമ്പുനായർ, കെ.വി. അച്യുതൻ, ഒറക്കൻ കണ്ണൻ, പി.വി. ചാത്തുനായർ, കെ.വി. കുമാരൻ, ഇ.വി.ഉത്തമൻ എന്നിവർക്കാപ്പം വടക്കെ മലബാർ പ്രദേശത്തെ കൈത്തറി തൊഴിലാളികളെ സംഘടിപ്പിക്കാൻ പ്രയത്നിച്ചിരുന്നു.. കെപിസിസി അംഗമായിരുന്ന ഇദ്ദേഹം ഉപ്പ് സത്യാഗ്രഹത്തിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. കേരളാ ലേബർ കോൺഗ്രസ് എന്ന സംഘടനയുടെ പ്രസിഡന്റും സ്ഥാപകനുമായിരുന്നു പി. മാധവൻ. പിന്നീട് ഐഎൻറ്റിയുസിയുടെ കേരളാ ഘടകം രൂപീകൃതമായപ്പോൾ കേരളാ ലേബർ കോൺഗ്രസ് അതിലേക്ക് ലയിച്ചു. മസ്ദൂർ എന്ന ദ്വൈവരികയുടെ എഡിറ്ററായും പ്രവർത്തിച്ചിരുന്നു. പിന്നീട് കോൺഗ്രസ്സിൽ നിന്നും രാഷ്ട്രീയമായി അകന്നു.. ഇന്ത്യാചരിത്രത്തെ കുറിച്ചും ഭരണഘടനയെ കുറിച്ചും നല്ല അറിവുള്ള വ്യക്തിയായിരുന്നു പാമ്പൻ മാധവൻ.. 1992 മാർച്ച് അഞ്ചിന് ഇദ്ദേഹം അന്തരിച്ചു.