Niyas Chola
Quick Facts
Biography
കേരളത്തിലെ ശ്രദ്ധേയനായ ഒരു അധ്യാപകനാണ് നിയാസ് ചോല. ദേശീയ അധ്യാപക അവാർഡ് ഉൾപ്പെടെ മികച്ച അധ്യാപകനുള്ള വിവിധ പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കാരന്തൂർ മർകസ് ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകനാണ് സ്‌കൂൾ വിദ്യാർഥികൾക്കായി പഠനം രസകരവും ആകർഷകവുമാക്കാൻ വിവിധ വിഷയങ്ങളിലെ അടിസ്ഥാന തത്ത്വങ്ങളും പ്രയാസകരമായ വിവിധ പ്രമേയങ്ങളും ഉൾകൊള്ളിച്ച് 45 പഠന ഗാനങ്ങൾ തയ്യാറാക്കിയും ശ്രദ്ധേയമായിട്ടുണ്ട്.
ജീവിത രേഖ
ചെറുവാടി കട്ടയാട്ട് വീട്ടിൽ ചോല ഉണ്ണിമോയിൻ കുട്ടി ആണ് പിതാവ്. മാതാവ് കെ.എം ഖദീജ.
പാഠ്യേതര പ്രവർത്തനങ്ങൾ
ശാസ്‌ത്ര വിഷയ അധ്യാപകൻ എന്നതിന് പുറമെ കായികാധ്യാപകൻ, തൊഴിൽ പരിശീലകൻ, സംഗീത അധ്യാപകൻ എന്നിങ്ങനെ വിവിധ മേഖലയിൽ ഇദ്ദേഹം യോഗ്യത നേടിയിട്ടുണ്ട്. 1997 മുതലാണ് കോഴിക്കോട് കാരന്തൂർ മർകസ് ഹയർസെക്കൻഡറി സ്‌കൂളിൽ ശാസ്‌ത്രധ്യാപനായി ചേർന്നത്. പഠന ബോധനോപകരണങ്ങളുടെ നിർമ്മാണത്തില്ലും കഴിവ് തെളിയിച്ചിട്ടുണ്ട്. മദ്രസാ വിദ്യാർത്ഥികൾക്കുള്ള നിരവധി സിഡികളും പുറത്തിറക്കിയിട്ടുണ്ട്.
അവാർഡുകൾ
- നാഷണൽ സെലിബ്രിലിറ്റി ടീച്ചർ അവാർഡ്, 2012
- മികച്ച അധ്യാപകനുള്ള കേരള സംസ്ഥാന അവാർഡ്, 2013
- മികച്ച അധ്യാപകനുള്ള ആചാര്യ അവാർഡ്, 2014
- ദേശീയ അധ്യാപക അവാർഡ്, 2015