K. K. Annan
Quick Facts
Biography
കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കെ.കെ. അണ്ണൻ (ജീവിതകാലം: 03 ഓഗസ്റ്റ് 1937 - 06 നവംബർ 2011). വടക്കേ വയനാട് നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. വടക്കേ വയനാട്ടിൽ കർഷകതൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ ശ്രദ്ധേയമായ പങ്ക് വഹിച്ച അദ്ദേഹംസി.പി.ഐ.എം. വടക്കേ വയനാട് താലൂക്ക് സെക്രട്ടറിയും ആയിരുന്നു. 1965-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വടക്കേ വയനാട്ടിൽ നിന്ന് ഇദ്ദേഹം വിജയിച്ചിരുന്നു. നക്സലൈറ്റ് നേതാവായിരുന്ന വർഗ്ഗീസിനോട് അനുഭാവം പ്രകടിപ്പച്ചതിന്റെ പേരിൽ ഇദ്ദേഹത്തേ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയിരുന്നു, പിന്നീട് ഇദ്ദേഹം സി.പി.ഐ.യിൽ ചേർന്നു. വടക്കേ വയനാട്ടിലെ അറിയപ്പെടുന്ന ഒരു പാരമ്പര്യ വൈദ്യനായ അണ്ണൻ സി.പി.ഐ. ജില്ലാ കൗൺസിൽ അംഗം, കേരള ആദിവാസി യൂണിയൻ സംസ്ഥാന സെക്രട്ടറി, പട്ടിക വർഗ്ഗ സംസ്ഥാന ഉപദേശക സമിതിയംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
കുടുംബം
മാനന്തവാടി കമ്മന ആനിപ്പൊയി കുറിച്യ തറവാട്ടിൽ 1937 ഓഗസ്റ്റ് മൂന്നിന് ജനിച്ചു, കെ. കേളു, തേയി എന്നിവരാണ് മാതാപിതാക്കൾ, പദ്മിനി ആണ് ഭാര്യ ഇവർക്ക് രണ്ട് ആണ്മക്കളും രണ്ട് പെൺകുട്ടികളുമുണ്ട്. 2011 ഓഗസ്റ്റ് 6ന് ഇദ്ദേഹം അന്തരിച്ചു.
തിരഞ്ഞെടുപ്പ് ചരിത്രം
ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1967 | വടക്കേ വയനാട്നിയമസഭാമണ്ഡലം | കെ.കെ. അണ്ണൻ | സി.പി.ഐ.എം. | 19,983 | 5,013 | സി.എം. കുലിയൻ | കോൺഗ്രസ് | 14,970 |
2 | 1965 | വടക്കേ വയനാട്നിയമസഭാമണ്ഡലം | കെ.കെ. അണ്ണൻ | സി.പി.ഐ.എം. (സ്വ) | 18,078 | 7,617 | എം.വി. രാജൻ | കോൺഗ്രസ് | 10,461 |