Justin Ponmani
Quick Facts
Biography
മുംബൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കേരളീയനായ ചിത്രകാരനും ഇൻസ്റ്റളേഷൻ ആർട്ടിസ്റ്റുമാണ് ജസ്റ്റിൻ പൊൻമണി(ജനനം :1974).
ജീവിതരേഖ
മുംബൈ സർ ജെ.ജെ. സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ഫൈൻ ആർട്സിൽ ബിരുദം നേടി.
പ്രദർശനങ്ങൾ
- ചലോ ഇന്ത്യ : എ ന്യൂ ഇറ ഓഫ് ഇന്ത്യൻ കണ്ടംപററി ആർട്ട്, ജപ്പാൻ 2008 - 09
- നാഷണൽ മ്യൂസിയം ഓഫ്കണ്ടംപററി ആർട്ട്, കൊറിയ 2009
- എസ്സൽ മ്യൂസിയം, വിയന്ന 2009
- തെർമോക്ലൈൻ ഓഫ് ആർട്ട്, ജർമ്മനി
- ഹോൺ പ്ലീസ്, സ്വിറ്റ്സർലന്റ് 2007
- ഫോട്ടോഗ്രഫി, വീഡിയോ,മിക്സഡ് മീഡിയ III, ബെർലിൻ 2007
- ഹംഗ്രി ഗോഡ് - ഇന്ത്യൻ കണ്ടംപററീസ്, ബീജിംഗ്
- ഹൂ ഈസ് കീപ്പിംഗ് സ്കോർ, ന്യൂയോർക്ക്
കൊച്ചി-മുസിരിസ് ബിനാലെ 2012
ഡൺ ആൻഡ് ഡസ്റ്റഡ് എന്ന രണ്ട് ചാനലുള്ള വീഡിയോ ഇൻസ്റ്റളേഷനാണ് പ്രദർശിപ്പിച്ചത്. 5.11 മിനിറ്റ് ദൈർഘ്യമുള്ള ഈ ഇൻസ്റ്റളേഷനിൽ മുകളിൽനിന്ന് ഞാത്തിയിട്ടിരിക്കുന്ന രണ്ട് വർത്തുളാകൃതിയിലുള്ള കറുത്ത കുഴലുകൾ കാണാം. രണ്ട് കഷണങ്ങളുടെയും പ്രതലത്തിൽ വിഡിയോ പ്രൊജക്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. അതിൽ ഒരു വൃദ്ധമുഖം കാണാം. അയാൾ ആഞ്ഞാഞ്ഞ് തുമ്മി തളരുന്ന ദൃശ്യമാണ് വിഡിയോയിലുള്ളത്. ഇടയ്ക്കിടെ തുമ്മലിന്റെ ഒച്ച വലിയ സ്പീക്കറുകളിലൂടെ കേൾക്കുന്നുണ്ട്. മേശമേൽ പൊടിയടിച്ച വലിയ ഒരു കണക്കപ്പിള്ളപ്പുസ്തകം, കല്ലുകൾ, ഒരു ഗ്ലാസ് വെള്ളം, പിന്നെ റാന്തലിനു സമാനമായ ഒരു വലിയ ഫ്ലാഷ് ലൈറ്റും ചേർന്നതാണ് ഇൻസ്റ്റലേഷൻ.
പുരസ്കാരങ്ങൾ
- ഫെലോഷിപ്പ്, സർ ജെ.ജെ. സ്കൂൾ ഓഫ് ആർട്സ്
- വെസ്റ്റേൺ റെയിൽവെ സെന്റിനറി പ്രൈസ് 2000
- നാലാമത് ബൈനിയൽ ബോസ് ഫാസിയ പ്രൈസ് 2003
- ആർട്ടിസ്റ്റ് ഓഫ് ദ ഫ്യൂച്ചർ പുരസ്കാരം 2005
അവലംബം
- ↑ http://www.aii.unimelb.edu.au/node/355
- ↑ സൂരജ് രാജൻ. "ദയവായി ഈ കലാസൃഷ്ടിയിൽ തൊടൂ". മലയാളം വെബ്. ശേഖരിച്ചത് 13 മാർച്ച് 2013.