E. M. George
Quick Facts
Biography
കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ഇ.എം. ജോർജ്ജ്. പുതുപ്പള്ളി നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. പ്രതിനിധിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. പുതുപ്പള്ളിയിൽ നിന്നും കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക കമ്മ്യൂണിസ്റ്റ് പ്രതിനിധി ഇ.എം. ജോർജ്ജാണ്. 1926 ഫെബ്രുവരിയിലാണ് ജനനം. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങളിൽ സജീവ പങ്കാളിയായാണിദ്ദേഹം പൊതു പ്രവർത്തനത്തിലേക്ക് കടന്നു വരുന്നത്. 1940കളുടെ ഒടുവിൽ ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുകയും പിന്നീട് പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എമ്മിനോടൊപ്പം നിലയുറപ്പിച്ചു. സി.പി.എമ്മിന്റെ കോട്ടയം ജില്ലാക്കമ്മിറ്റിയംഗം, പുതുപ്പള്ളി ഏരിയാക്കമ്മിറ്റിയംഗം, സംസ്ഥാനക്കമിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നിരവധി തൊഴിലാളി സംഘടനകളിൽ പ്രവർത്തിക്കുക വഴി നിരവധി തവണ ജയിൽ വാസവും പോലീസ് പീഢനവും അനുഭവിക്കേണ്ടി വന്നിരുന്നു. 1964-ൽ ജയിലിലടയ്ക്കപ്പെട്ട ഇദ്ദേഹം ജയിൽ വാസക്കാലത്താണ് 1965-ലെ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ന്നിന്ന് മത്സരിച്ച് വിജയിക്കുന്നത്. 1967-ൽ നടന്ന തിരഞ്ഞെടുപ്പിലും ഇദ്ദേഹത്തിന് പുതുപ്പളിയിൽ നിന്ന് വിജയിക്കാൻ സാധിച്ചു. 1970-ൽ നടന്ന തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിന്റെ പുതുമുഖം ഉമ്മൻ ചാണ്ടിയോട് ഇദ്ദേഹം പരാജയപ്പെട്ടു. അടിയന്തരാവസ്ഥയുടെ കാലത്ത് ഇദ്ദേഹത്തിന് മുഴുവൻ സമയവും ജയിലിൽ കഴിയേണ്ടി വന്നു. 1999 മേയ് 13ന് ഇദ്ദേഹം അന്തരിച്ചു.
തിരഞ്ഞെടുപ്പ് ചരിത്രം
ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1970 | പുതുപ്പള്ളി നിയമസഭാമണ്ഡലം | ഉമ്മൻ ചാണ്ടി | കോൺഗ്രസ് | 29,784 | 7,288 | ഇ.എം. ജോർജ്ജ് | സി.പി.ഐ.എം. | 22,496 |
2 | 1967 | പുതുപ്പള്ളി നിയമസഭാമണ്ഡലം | ഇ.എം. ജോർജ്ജ് | സി.പി.ഐ.എം. | 22,589 | 5,552 | പി.സി. ചെറിയാൻ | കോൺഗ്രസ് | 17,037 |
3 | 1965 | പുതുപ്പള്ളി നിയമസഭാമണ്ഡലം | ഇ.എം. ജോർജ്ജ് | സി.പി.ഐ.എം. | 15,571 | 1,835 | തോമസ് രാജൻ | കോൺഗ്രസ് | 13,736 |