peoplepill id: dalitbandhu-n-k-jose
DNKJ
1 views today
1 views this week
Dalitbandhu N K Jose

Dalitbandhu N K Jose

The basics

Quick Facts

The details (from wikipedia)

Biography

നൂറ്റി നാല്പതിൽപരംചരിത്ര, സാമൂഹ്യചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവും, കേരള ദളിത്, കേരള ക്രൈസ്തവ ചരിത്ര പണ്ഡിതനും , കേരളഹിസ്റ്ററി കോൺഗ്രസ്സിന്റെ പ്രസിഡന്റുമാണ് എൻ.കെ.ജോസ് (ജനനം ഫെബ്രുവരി 2 1929).ദളിത് പഠനങ്ങൾക്കും, ദളിത്ചരിത്ര രചനകൾക്കുംനൽകിയ സംഭാവനകൾ മാനിച്ച്1990ൽ ദളിത് സംഘടനകൾ അദ്ദേഹത്തിനു ദളിത്ബന്ധു എന്ന ആദരനാമം നൽകി.പിൽക്കാലത്ത് അത് തന്റെ തൂലിക നാമമാക്കുകയായിരുന്നു ജോസ്.

ബാല്യം, വിദ്യാഭ്യാസം

വൈക്കം താലൂക്കിലെവെച്ചൂരിൽ നമശിവായം എന്ന കുടുംബപേരുള്ള കത്തോലിക്കാകുടുംബത്തിൽ 1929ൽ കുര്യൻ, മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു.സ്കൂൾ വിദ്യാഭ്യാസം ചേർത്തല , ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായിരുന്നു. ബാല്യത്തിൽ നടന്ന പുന്നപ്ര വയലാർ പ്രക്ഷോഭത്തെക്കുറിച്ച് ജോസ് തന്റെ ഓർമ്മക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്. തേവര സേക്രഡ് ഹാർട്ട്സ്, സെന്റ് ആൽബർട്സ് എറണാകുളം എന്നിവിടങ്ങളിലായിരുന്നു കോളേജ് വിദ്യാഭ്യാസം.

രാഷ്ട്രീയം

പഠനകാലത്ത് ജോസിന്, കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ആശയങ്ങളിൽ താല്പര്യം തോന്നിയിരുന്നു. വൈക്കം മുഹമ്മദ് ബഷീറുമായുള്ള സമ്പർക്കം തന്നിൽ കാര്യമായ സ്വാധീനം ചെലുത്തിയതായി ജോസ് കരുതുന്നു. 23-ആം വയസ്സിൽ മുതലാളിത്തം ഭാരതത്തിൽ എന്ന ആദ്യ ഗ്രന്ഥം രചിച്ചു.കോളേജ് വിദ്യാഭ്യാസത്തിനു ശേഷം വാർദ്ധയിലെ ഗാന്ധി ആശ്രമത്തിൽ ഗാന്ധിയൻ ചിന്തയിലും സോഷ്യലിസ്റ്റ് പഠനത്തിലും ഏർപ്പെടാനായി തിരഞ്ഞെടുക്കപ്പെട്ടു. പിൽക്കാലത്ത് ജോസ് ഗാന്ധിയെ അതിനിശതമായി വിമർശിച്ച് എഴുതിയിട്ടുണ്ട്. റാം മനോഹർ ലോഹ്യ, വിനോബ ബാവേ, ജയപ്രകാശ് നാരായൺ എന്നീ സോഷ്യലിസ്റ്റ് ആചാര്യന്മാരായിരുന്നു ജോസിന്റെ രാഷ്ട്രീയ ഗുരുക്കന്മാർ. കോൺഗ്രസ്സിലെ സോഷ്യലിസ്റ്റ് പക്ഷത്തു നിന്നും ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയിലേക്കും പിന്നീട് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലേക്കും അദ്ദേഹം മാറി. പി.എസ്.പി.യുടെ സംസ്ഥാന ഭാരവാഹിയായിരുന്ന കാലത്ത് തിരുവിതാംകൂറിലെ ഭരണമുന്നണിയായിലായിരുന്നു ആ പാർട്ടി. മാർത്താണ്ഡത്ത് നടന്ന പോലീസ് വെടിവെയ്പ്പ്അഖിലേന്ത്യാ തലത്തിൽ പാർട്ടി പിളരാനും ജോസ് സജീവ രാഷ്ടീയം ഉപേക്ഷിക്കാനും നിമിത്തമായി.

ദളിത് പ്രേമം

രാഷ്ട്രീയം ഉപേക്ഷിച്ച് ശേഷം മാത്രം വിവാഹത്തെക്കുറിച്ച് ചിന്തിച്ച ജോസ്, 1955-ൽ തങ്കമ്മയെ വിവാഹം കഴിച്ചു. മകളും കുടുംബവും വിദേശത്ത് വസിക്കുന്നു. 1960കളിൽ കേരള കത്തോലിക്ക കോൺഗ്രസ്സിൽ സംസ്ഥാന തലത്തിലെ പദവികൾ പലതും വഹിച്ചിട്ടുണ്ട്. ആ സമയത്താണ് അദ്ദേഹം അംബേദ്ക്കറുടെ ജീവചരിത്രം വായിച്ചത്. താൻ അന്വേഷിക്കുന്നത് അംബേദ്ക്കറിസമാണ് എന്ന തിരിച്ചറിവ് വൈകാതെ തന്നെ അദ്ദേഹത്തിനുണ്ടായി. 1983-ൽ കത്തോലിക്കാ പ്രവർത്തനങ്ങളിൽ നിന്നു വിടവാങ്ങിയ അദ്ദേഹം, മുഴുവൻ സമയ ദളിത് ചരിത്ര ഗവേഷകനായി മാറി.

വീക്ഷണങ്ങൾ

പരമ്പരാഗത ചരിത്രവും, തലമുറകളായി പുലർത്തിപോരുന്ന ധാരണകളും പൊളിച്ചെഴുതുന്നവയായിരുന്നു ജോസിന്റെ കൃതികൾ എല്ലാം തന്നെ. പ്രധാനമായും രണ്ട് പരമ്പരകളായാണ് അദ്ദേഹം തന്റെ കൃതികളെ തിരിച്ചിട്ടുള്ളത്. നസ്രാണീ സീരീസ്, ദളിത് സിരീസ് എന്ന് ജോസ് അവയെ വിളിക്കുന്നു. അദ്ദേഹത്തിന്റെ വീക്ഷണങ്ങളിൽ ചിലത് ഇവയാണ്:-

  1. കേരളക്രൈസ്തവർ ബ്രാഹ്മണരിൽ നിന്നും മതപരിവർത്തനം ചെയ്തവരാണ് എന്ന വിശ്വാസം സഭാനേതാക്കന്മാരുടെ സങ്കൽപ്പ സൃഷ്ടിയാണ് എന്ന് ജോസ് ആദ്യം തന്നെ തുറന്നു പറഞ്ഞിരുന്നു. കേരളത്തിൽ ക്രൈസ്തവതക്കുള്ളതിന്റെ പകുതി പ്രായമേ ബ്രാഹണ്യത്തിനുള്ളു എന്ന കണ്ടെത്തലും പഴയ കൊച്ചിരാജ്യത്തെ പുരാവസ്തു ഗവേഷണവുമെല്ലാം ജോസിന്റ അഭിപ്രായത്തെ സ്ഥിരീകരിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.അതിനാൽ, ബ്രാഹമണരിൽ നിന്നല്ല മറിച്ച് പുരാതന കേരളത്തിലെ ജൂതന്മാരിൽ നിന്നാണ് നസ്രാണികളുടെ ഉൽഭവം എന്ന പുത്തൻ ആശയത്തിനു രൂപംകൊടുക്കേണ്ടി വന്നു സഭാ നേതാക്കന്മാർക്ക്. ഈ വാദവും ജോസ് തന്റെ ലേഖനങ്ങളിൽ ഖണ്ഡിച്ചിട്ടുണ്ട്. തന്റെ അടുത്ത പുസ്തകം ഈ വിഷയത്തെക്കുറിച്ചായിരിക്കുമെന്ന് 85-ആം വയസ്സിലുംഅദ്ദേഹംകരുതുന്നു.
  2. കേരളത്തിലെ ആദിമക്രൈസ്തവർ ഇന്നാട്ടിലെ ആദിവാസികൾ തന്നെയായിരുന്നു എന്നും ജാതിവ്യവസ്ഥിതി നിലവിലില്ലാത്ത കാലത്തായിരുന്നു പരിവർത്തനങ്ങൾ നടന്നിരുന്നതെന്നു ജോസ് വാദിക്കുന്നു. അതിനു ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞാണ് കേരളത്തിലെ ആര്യപ്രവേശം എന്നും അപ്പോൾ മാത്രമാണ് ജാതിവിഷയം ഉൽഭവിച്ചതെന്നും ജോസ് ആദികാലം മുതൽക്കേ കരുതിവരുന്നു. പിൽക്കാലത്ത് ജാതിവ്യവസ്ഥിതിയിൽ നിന്നും മോചനം ലഭിക്കാൻ ദളിത്/ അവശ വിഭാഗങ്ങൾ സംഘടിതമായി ക്രൈസ്തവത സ്വീകരിക്കകയുണ്ടായി എന്നും ജോസ് സ്ഥിരീകരിക്കാറുണ്ട്.
  3. ചരിത്രം എല്ലാക്കാലത്തും അധികാരവർഗ്ഗത്തിന്റെ മാത്രം രചനയായിരുന്നു.അധികാരവർഗ്ഗങ്ങൾ മാറി മാറി വരികയും പോവുകയും ചെയ്യുന്നതാകയാൽ ചരിത്രവും മാറി കൊണ്ടിരിക്കുകയായിരുന്നു എന്നത് വ്യക്തമാണല്ലോ. ഭാരതത്തിന്റെ ചരിത്രമെന്നാൽ ഇപ്പോൾ ആര്യ/ബ്രാഹ്മണ വീക്ഷണവും, പാശ്ചാത്യ /യൂറൊപ്യൻ ധാരണകളും മാത്രമായി മാറ്റപ്പെട്ടിരിക്കുന്നു എന്നതാണ് ജോസിന്റെ എക്കാലത്തേയും വിലാപം. ഇവിടുത്തെ ബൗദ്ധ/ ജൈന/ ദളിത് പാരമ്പര്യവും സംസ്ക്കാരവും ചരിത്രവും ആസൂത്രിതമായി തമസ്ക്കരിക്കപ്പെടുകയായിരുന്നു എന്ന് ആവർത്തിച്ച് ചൂണ്ടിക്കാണിക്കുകയാണ് നാലു ദശാബദങ്ങളായി ജോസ് ചെയ്യുന്നത്.

4.ആധുനിക കേരള ചരിത്രം പഞ്ചലഹളകളുടെ ചരിത്രവും അവയുടെ തുടർച്ചയുമാണ് എന്നു ജോസ് സിതാന്തിക്കുന്നു. പുലയ ലഹള, ചാന്നാർ ലഹള,മാപ്പിള ലഹള, [വയലാർ ലഹള,വൈക്കം സത്യാഗ്രഹം എന്നിവയാണ് ജോസിന്റെ പഞ്ച ലഹളകൾ.

അവാർഡുകൾ അംഗീകാരങ്ങൾ

നൂറിൽ പരം ചരിത്രഗ്രന്ഥങ്ങൾ 50 വർഷത്തോളമായി എഴുതിയ ജോസിനു കേന്ദ്ര/സംസ്ഥാന സർക്കാരുകളുടേയൊ സർക്കാർ സ്ഥാപനങ്ങളുടേയൊ സർവ്വകലാശാലകളൂടേയൊ ഒരു അവാർഡും ഇന്നേവരെ ലഭിച്ചിട്ടില്ല. ഈ വസ്തുത ജോസ് അഭിമാനപൂർവ്വം ഉദ്ധരിക്കാറുണ്ട്. പ്രാദേശിക സംഘടനകൾ നൽകിയിട്ടൂള്ള കീർത്തി പത്രങ്ങൾ ധാരാളമുള്ള ജോസ് ദളിത് ബന്ധു എന്ന പേരും കീർത്തിമുദ്രയായി കരുതുന്നു.

കൃതികൾ

ദളിത് സിരീസിലെ ചില പുസ്തകങ്ങൾ

  1. ചാന്നാർ ലഹള
  2. പുലയലഹള
  3. ക്ഷേത്ര പ്രവേശന വിളംബരം
  4. വൈക്കം സത്യഗ്രഹം ഒരു പ്രഹേളിക
  5. ശിപായി ലഹള ഒരു ദളിത് മുന്നേറ്റം
  6. വേലുത്തമ്പി ദളവ
  7. ദിവാൻ മൺറൊ
  8. അംബേദക്കർ
  9. മഹാനായ അയ്യങ്കാളി
  10. വൈകുണഠ സ്വാമികൾ
  11. ജ്യോതി റാഒ ഫൂലെ
  12. കേരള പരശുരാമൻ പുലയ ശത്രു
  13. ക്രൈസ്തവ ദളിതർ
  14. അംബേദ്ക്കറും മനുസ്മൃതിയും
  15. ഗാന്ധി ഗാന്ധിസം ദളിതർ
  16. ഗാന്ധിവധം ഒരു പുനർവായന
  17. വാല്മീകി ഒരു ബൗദ്ധനോ?
  18. കറുത്ത അമേരിക്ക
  19. കറുത്ത കേരളം

നസ്രാണി സിരീസ്- ചില കൃതികൾ

  1. ആദിമ കേരള ക്രൈസ്തവരുടെ ആരാധന ഭാഷ
  2. അർന്നോസ് പാതിരി
  3. ക് നായിത്തൊമ്മൻ ഒരു സത്യമോ ?
  4. കേരളത്തിലെ കത്തോലിക്ക അൽമായർ
  5. ഭാരതത്തിലെ ക്രിസ്തു മതം
  6. കേരളത്തിലെ സുറിയാനി സഭയുടെ ഉൽഭവം
  7. മാർ തോമാ റോക്കാസ്
  8. ജാതിക്കു കർത്തവ്യൻ ഗീവർഗ്ഗീസ്
  9. സീറോ മലബാർകുർബാനയുടെ ചരിത്രം
  10. കേരളത്തിലെ സുറീയാനി സഭയുടെ ഉൽഭവം
  11. കൽദായ പൈതൃകം
  12. കുടവച്ചൂർ പള്ളി
  13. ക്നാനായ?
  14. നസ്രാണി
  15. ആദിമ കേരള സഭ
  16. നിലയ്ക്കൽ

പുറംകണ്ണികൾ

The contents of this page are sourced from Wikipedia article. The contents are available under the CC BY-SA 4.0 license.
Lists
Dalitbandhu N K Jose is in following lists
comments so far.
Comments
From our partners
Sponsored
Credits
References and sources
Dalitbandhu N K Jose
arrow-left arrow-right instagram whatsapp myspace quora soundcloud spotify tumblr vk website youtube pandora tunein iheart itunes