Chirayinkeezh Ramakrishnan Nair
Quick Facts
Biography
നിരവധി മലയാളചിത്രങ്ങൾക്ക് ഗാനരചന നിർവ്വഹിച്ചിട്ടുള്ള ഗാനരചയിതാവും തിരക്കഥാകൃത്തുമാണ് ചിറയിൻകീഴ് രാമകൃഷ്ണൻ നായർ.(1 ആഗസ്റ്റ് 1929 – 10 ജനുവരി 1994) മുപ്പതോളം മലയാളചിത്രങ്ങൾക്കായി തൊണ്ണൂറിലധികം ഗാനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.
ജീവിതരേഖ
തമിഴ്നാട് നാഗർകോവിൽ ലക്ഷ്മിപുരം കോളേജ്, മദ്രാസ് പ്രസിഡൻസി കോളേജ് എന്നിവിടങ്ങളിലെ അദ്ധ്യാപകനായിരുന്ന രാമകൃഷ്ണൻ നായർ, പ്രേം നസീറിന്റെ സൗഹൃദത്തിൽ ചലച്ചിത്രരംഗത്തെത്തിയ അദ്ദേഹം നസീറിന്റെ നിർബന്ധപ്രകാരമാണ് ആദ്യ ചലച്ചിത്രഗാനം എഴുതുന്നത്. ഐ.വി. ശശി സംവിധാനം ചെയ്ത് 1977ൽ പ്രദർശനത്തിനെത്തിയ ഇന്നലെ ഇന്ന് എന്ന ചലച്ചിത്രത്തിന് വേണ്ടി ദേവരാജന്റെ ഈണത്തിൽ രചിച്ച സ്വർണ്ണ യവനികയ്ക്കുള്ളിലെ സ്വപ്ന നാടകം എന്ന ഗാനമായിരുന്നു അത്. ചില ചലച്ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥയുമെഴുതിയിട്ടുണ്ട്.നിർഭാഗ്യവശാൽ അസുഖബാധിതനായ അദ്ദേഹത്തിന് കൂടുതൽ കാലം ഈ രംഗത്ത് സജീവമായി തുടരാനായില്ല. നീണ്ടുനിന്ന ചികിൽസക്കിടയിലും 1985 വരെ ഗാനങ്ങൾ എഴുതിയിട്ടുള്ള അദ്ദേഹം1994 ജനുവരി പത്തിനു തന്റെ 64 വയസ്സിൽഅന്തരിച്ചു.
ചിറയിൻകീഴ് രാമകൃഷ്ണൻ നായരുടെ ഗാനങ്ങൾ
വർഷം | ചിത്രം | ഗാനം | ഗായകർ | സംഗീതസംവിധായകൻ |
---|---|---|---|---|
1977 | ഇന്നലെ ഇന്ന് | സ്വർണ്ണ യവനികയ്ക്കുള്ളിലെ ... | കെ.ജെ. യേശുദാസ് | ജി. ദേവരാജൻ |
1978 | നിനക്കു ഞാനും എനിക്കു നീയും | ആയിരം രാത്രി പുലർന്നാലും ... | പി. ജയചന്ദ്രൻ | വി. ദക്ഷിണാമൂർത്തി |
1978 | നിനക്കു ഞാനും എനിക്കു നീയും | കള്ളടിക്കും പൊന്നളിയാ | പി. ജയചന്ദ്രൻ, കെ.പി. ബ്രഹ്മാനന്ദൻ | വി. ദക്ഷിണാമൂർത്തി |
1978 | കടത്തനാട്ടു മാക്കം | നീട്ടിയ കൈകളിൽ ... | കെ.ജെ. യേശുദാസ് | ജി. ദേവരാജൻ |
1978 | കടത്തനാട്ടു മാക്കം | ആയില്യം കാവിലമ്മെ വിട | കെ.ജെ. യേശുദാസ് | ജി. ദേവരാജൻ |
1978 | കടത്തനാട്ടു മാക്കം | കാലമാം അശ്വത്തിൻ ... | കെ.ജെ. യേശുദാസ് | ജി. ദേവരാജൻ |
1978 | കല്പവൃക്ഷം | പുലരിയിൽ നമ്മെ ... | അമ്പിളി | വി. ദക്ഷിണാമൂർത്തി |
1978 | കല്പവൃക്ഷം | കല്യാണസൗഗന്ധികപ്പൂ ... | കെ.ജെ. യേശുദാസ് | വി. ദക്ഷിണാമൂർത്തി |
1978 | കല്പവൃക്ഷം | കൊച്ചീലഴിമുഖം ... | അമ്പിളി, ജയശ്രീ | വി. ദക്ഷിണാമൂർത്തി |
1978 | അഷ്ടമുടിക്കായൽ | മേടമാസക്കുളിരിൽ... | ഷെറിൻ പീറ്റേഴ്സ് | വി. ദക്ഷിണാമൂർത്തി |
1978 | കനൽക്കട്ടകൾ | അനന്തമാം ചക്രവാളം ... | കെ.ജെ. യേശുദാസ് | വി. ദക്ഷിണാമൂർത്തി |
1978 | കനൽക്കട്ടകൾ | ഇന്ദുവദനേ... | കെ.ജെ. യേശുദാസ് | വി. ദക്ഷിണാമൂർത്തി |
1978 | കനൽക്കട്ടകൾ | ആനന്ദവല്ലി ആയിരവല്ലി ... | അമ്പിളി, വി. ദക്ഷിണാമൂർത്തി | വി. ദക്ഷിണാമൂർത്തി |
1978 | നിവേദ്യം | പാദസരം അണിയുന്ന ... | കെ.ജെ. യേശുദാസ്, പി. മാധുരി | ജി. ദേവരാജൻ |
1978 | സുന്ദരിമാരുടെ സ്വപ്നങ്ങൾ | സുന്ദരിമാരുടെ ... | എം.എസ്. വിശ്വനാഥൻ | എം.എസ്. വിശ്വനാഥൻ |
1978 | സുന്ദരിമാരുടെ സ്വപ്നങ്ങൾ | ജന്മം നേടിയതെന്തിന് സീത ... | എസ്. ജാനകി | എം.എസ്. വിശ്വനാഥൻ |
1978 | സുന്ദരിമാരുടെ സ്വപ്നങ്ങൾ | പുരാണ കഥയിലെ ... | പി. ജയചന്ദ്രൻ | എം.എസ്. വിശ്വനാഥൻ |
1978 | സുന്ദരിമാരുടെ സ്വപ്നങ്ങൾ | ആലോലം ആലോലം ... | പി. ജയചന്ദ്രൻ | എം.എസ്. വിശ്വനാഥൻ |
1978 | അമർഷം | വാതിൽ തുറക്കൂ ... | കെ.ജെ. യേശുദാസ് | ജി. ദേവരാജൻ |
1978 | അമർഷം | പവിഴമല്ലി നിന്റെ ... | പി. ജയചന്ദ്രൻ, പി. മാധുരി | ജി. ദേവരാജൻ |
1978 | അമർഷം | മാളോരേ മാളോരേ ... | പി. സുശീല | ജി. ദേവരാജൻ |
1978 | അമർഷം | ഒത്തുപിടിച്ചാൽ മലയും പോരും ... | പി. ജയചന്ദ്രൻ,കാർത്തികേയൻ | ജി. ദേവരാജൻ |
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ തിരക്കഥയെഴുതിയ ചിത്രങ്ങൾ
വർഷം | ചിത്രം | നായകൻ | നായിക | സംവിധായകൻ |
---|---|---|---|---|
1981 | കൊടുമുടികൾ | പ്രേംനസീർ | ജയഭാരതി | ശശികുമാർ |