peoplepill id: c-muhammed-faizy
CMF
India
1 views today
1 views this week
C Muhammed Faizi
Chairman of Kerala Haj Committee

C Muhammed Faizi

The basics

Quick Facts

Intro
Chairman of Kerala Haj Committee
Places
Work field
Gender
Male
Place of birth
Pannur, Kerala, India
Age
69 years
Education
Jami'a Nooriyya Arabic College
Al-Azhar University
Maulana Azad National Urdu University
University of Calicut
The details (from wikipedia)

Biography

സി. മുഹമ്മദ്‌ ഫൈസി (ഇംഗ്ലീഷ്: C. Muhammed Faizy, അറബിക്: الأستاذ محمد عبد الرحمن الفيظي). കേരള ഹജ്ജ് കമ്മറ്റി ചെയർമാനും മർകസിന്റെ ജനറൽ മാനേജറുമാണ്. സിറാജ് ദിനപത്രത്തിന്റെ പബ്ലിഷറാണ്. അറിയപ്പെടുന്നപ്രഭാഷകനും എഴുത്തുകാരനുമാണ്. പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായിരുന്ന നെടിയനാട്സിഅബ്‌ദുറഹ്‌മാൻ മുസ്‌ലിയാരുടെ മകനാണ്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത് പന്നൂര് ജനനം.

ലഘുജീവചരിത്രം

പ്രമുഖ മതപണ്ഡിതനായ സി അബ്ദുറഹ്മാൻ മുസ്‌ലിയാർ-നഫീസദമ്പതികളുടെ മകനായി കോഴിക്കോട് ജില്ലയിലെ പന്നൂരിൽ 1954-ഇൽ ജനിച്ചു. പിതാവിന്റെ ദര്സിലെ പ്രാഥമിക പഠന ശേഷം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ കീഴിൽ പഠനം നടത്തി. തുടർന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് 1978 -ഇൽ ഇസ്‌ലാമിക ശരീഅത്ത് പഠനത്തിൽ ബിരുദം നേടി. ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്‌സിറ്റിയിൽ നിന്ന്നേതൃത്വ പരിശീലനം പൂർത്തിയാക്കി. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ മകൾമൈമൂനയാണ്ഭാര്യ.പഠനകാലം മുതലേ വിദ്യാഭ്യാസ സാമൂഹിക പ്രവർത്തങ്ങളിൽ സജീവമാണ്. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്, സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി, കേരള വഖ്‌ഫ്‌ ബോർഡ് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. മർകസ് ജനറൽ മാനേജറും സെക്രട്ടറിയുമാണ്. നിലവിൽകേരള ഹജ്ജ് കമ്മറ്റി ചെയർമാനാണ്. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി, സിറാജ് ദിനപത്രം പബ്ലിഷർ തുടങ്ങിയ നിരവധി പദവികൾ വഹിക്കുന്നു.അറിയപ്പെടുന്ന ഇസ്‌ലാമിക തത്ത്വചിന്തകനുംവാഗ്മിയും എഴുത്തുകാരനുമാണ്.

സ്ഥാനങ്ങൾ

  • കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ
  • ജനറൽ മാനേജർ, മർക്കസു സ്സഖാഫത്തി സ്സുന്നിയ്യ
  • പബ്ലിഷർ, സിറാജ് ദിനപത്രം
  • മുശാവറ മെമ്പർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
  • മെമ്പർ, ഓൾ ഇന്ത്യ മുസ്ലിം മജ്ലിസ്-ഏ-ശുറ
  • എക്സിക്യൂട്ടീവ് മെമ്പർ, ഇസ്‌ലാമിക് എജ്യുകേഷൻ ബോർഡ് ഓഫ് ഇന്ത്യ
  • ബോർഡ് മെമ്പർ, ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എജ്യുകേഷൻ
  • സെക്രട്ടറി കേരള മുസ്ലിം ജമാഅത്

രചനകൾ

  • ഖുർആൻ പഠനവും പാരായണവും
  • ഇന്ത്യൻ ഭരണഘടനയും ശരീഅത്തും
  • പ്രബോധകൻ

സെമിനാറുകളും ചർച്ചകളും

സി. ഫൈസി മാനേജ്‌മന്റ്‌, ഇസ്ലാം, അറബി ഭാഷ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചകളിൽ പങ്കെടുക്കാറുണ്ട്.

പുരസ്കാരങ്ങളും അംഗീകാരങ്ങളും

  • 2015-ൽ യു.എ.ഇ. പ്രസിഡന്റെ റമദാൻ അതിഥിയായി ക്ഷണിക്കപെട്ടിരുന്നു.

സന്ദർശിച്ച രാജ്യങ്ങൾ

സൗദി അറേബ്യ, ജോർദാൻ, ഖത്തർ, യു.എ.ഇ,ഒമാൻ, കുവൈത്ത്, ഈജിപ്‌ത്‌, മലേഷ്യ, ബഹ്‌റൈൻ, ചെച്നിയ, ഫലസ്തീൻ, ശ്രീലങ്ക, നേപ്പാൾ

അഭിമുഖങ്ങൾ

  • യു.എ.ഇ.യുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാമുമായി നടത്തിയ അഭിമുഖം
  • സ്കൈ ന്യൂസുമായി നടത്തിയ അഭിമുഖം.
  • മീഡിയാവൺ ടിവിയുമായി നടത്തിയ അഭിമുഖം.


അവലംബം

The contents of this page are sourced from Wikipedia article. The contents are available under the CC BY-SA 4.0 license.
Lists
C Muhammed Faizi is in following lists
comments so far.
Comments
From our partners
Sponsored
Credits
References and sources
C Muhammed Faizi
arrow-left arrow-right instagram whatsapp myspace quora soundcloud spotify tumblr vk website youtube pandora tunein iheart itunes