C. M. Kutty
Quick Facts
Biography
ഒരു രാഷ്ട്രീയപ്രവർത്തകനും മുൻ കേരള നിയമസഭാംഗവുമാണ് ഡോ. സി.എം. കുട്ടി എന്ന സി. മുഹമ്മദ് കുട്ടി (1922 - 2000). ഒരു ഡോക്ടറായിരുന്ന ഇദ്ദേഹം രണ്ടാം നിയമസഭയിലും മൂന്നാം നിയമസഭയിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 1962 ഏപ്രിൽ 29-ന് താനൂർ നിയോജകമണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചുകൊണ്ടാണ് ആദ്യമായി കേരള നിയമസഭയിലെത്തിയത്. മൂന്നാം കേരള നിയമസഭയിലേക്കുള്ള 1965-ലെ പൊതുതെരുഞ്ഞടുപ്പിൽ കുറ്റിപ്പുറം മണ്ഡലത്തിൽ നിന്നു വിജയിച്ചെങ്കിലും ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ നിയമസഭ ചേരാത്തതിനാൽ എം.എൽ.എ ആവാൻ കഴിഞ്ഞില്ല അടിയന്തരാവസ്ഥയ്ക്കുശേഷം 1977ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അഖിലേന്ത്യ ലീഗിന്റെ ബാനറിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും മുസ്ലിം ലീഗിലെ യുഎ ബീരാനോട് പരാജയപ്പെട്ടു. മുസ്ലിം ലീഗിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും ചന്ദ്രിക ദിനപത്രത്തിന്റെ സബ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 2000-ത്തിൽ അന്തരിച്ചു.