peoplepill id: c-k-harichandran-nair
CKHN
India
1 views today
1 views this week
C. K. Harichandran Nair
Indian politician

C. K. Harichandran Nair

The basics

Quick Facts

Intro
Indian politician
Places
Work field
Gender
Male
Religion(s):
Age
36 years
The details (from wikipedia)

Biography

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു സി.കെ. ഹരിശ്ചന്ദ്രൻ നായർ (ജീവിതകാലം: ജൂൺ 1926 - 24 മേയ് 1962). വള്ളിക്കോട് ഞാഴപ്പള്ളിൽ ആർ. ഗോവിന്ദൻ നായരും ചിറ്റൂർ വീട്ടിൽ ലക്ഷ്മിയമ്മയുമാണ് മാതാപിതാക്കൾ. പത്തനംതിട്ട നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്ക് പി.എസ്.പി.യുടെ പ്രതിനിധിയായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1926 ജൂണിൽ ജനിച്ചു, അഞ്ച് കുട്ടികളുണ്ട്. 1959-ൽ അഭിഭാഷകനായി എൻറോൾ ചെയ്തു പത്തനംതിട്ടയിൽ പ്രാക്ടീസ് ആരംഭിച്ചു. നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡംഗമായിരുന്നു. നിയമസഭാസാമാജികനായിരിക്കെ 1962 മേയ് 24ന് അന്തരിച്ചു. കോന്നിയിലെ ചിറ്റൂർ കുടംബത്തിലെ ഇദ്ദേഹത്തിന്റെ സഹോദരന്മാരും രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1952ൽ തിരു-കൊച്ചി നിയമസഭയിലേക്ക് നട‌ന്ന തിരഞ്ഞെടുപ്പിൽ വള്ളിക്കോട് മണ്ഡലത്തിൽ നിന്ന് ചിറ്റൂർ രാജഗോപാലൻ നായർ മത്സരിക്കാൻ നാമനിർദേശ പത്രിക നൽകി പ്രചാരണം തുടങ്ങിയിരുന്നെങ്കിലും എതിർ സ്ഥാനാർഥിയായിരുന്ന മന്നത്ത് പദ്മനാഭന്റെ അഭിപ്രായം മാനിച്ച് പത്രിക പിൻവലിച്ചു. ഇദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരനായ ചിറ്റൂർ ശശാങ്കൻ നായർ 1987-ൽ കോന്നിയിൽ നിന്നും എൻ.ഡി.പി. സ്ഥാനാർഥിയായി വിജയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മറ്റൊരു സഹോദരനായിരുന്ന സി.പി. രാമചന്ദ്രൻ നായർ 1991-ൽ കോന്നിയിൽ നിന്നും മത്സരിച്ചെങ്കിലും സി.പി.എമ്മിലെ എ. പത്മകുമാറിനോട് പരാജയപ്പെട്ടു.


അവലംബം

The contents of this page are sourced from Wikipedia article. The contents are available under the CC BY-SA 4.0 license.
Lists
C. K. Harichandran Nair is in following lists
comments so far.
Comments
From our partners
Sponsored
Credits
References and sources
C. K. Harichandran Nair
arrow-left arrow-right instagram whatsapp myspace quora soundcloud spotify tumblr vk website youtube pandora tunein iheart itunes