Anandakkuttan
Quick Facts
Biography
മലയാളചലച്ചിത്രരംഗത്തെ ഒരു ഛായാഗ്രാഹകനായിരുന്നു യു.ആർ. ആനന്ദക്കുട്ടൻ (1954 - 2016 ഫെബ്രുവരി 14). 150-ലേറെ മലയാളചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ട്.
ജീവിതരേഖ
1954-ൽ അദ്ധ്യാപകദമ്പതിമാരായ ചങ്ങനാശേരി വാഴപ്പള്ളി വാളവക്കോട്ടിൽ രാമകൃഷ്ണൻനായരുടെയും കാർത്ത്യാനിയമ്മയുടെയും മകനായി ജനിച്ചു. ചങ്ങനാശ്ശേരി എൻ.എസ്.എസ്. സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രിക്കു ശേഷം മദ്രാസിൽ പോയി ഛായാഗ്രഹണം പഠിച്ചു. രാമചന്ദ്രബാബുവിന്റെ അസിസ്റ്റന്റായാണ് ചലച്ചിത്രരംഗത്തെത്തുന്നത്. പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത മനസ്സൊരു മയിൽ (1977)എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ക്യാമറാമാനായി. കാര്യം നിസ്സാരം', അപ്പുണ്ണി, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, അഥർവ്വം, നമ്പർ 20 മദ്രാസ് മെയിൽ, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം, കമലദളം, സദയം, ആകാശദൂത്, മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ്, പഞ്ചാബി ഹൗസ്, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. ക്യാൻസറിനു ചികിത്സയിലായിരുന്ന ആനന്ദക്കുട്ടൻ 2016 ഫെബ്രുവരി 14-ന് കൊച്ചിയിൽ വച്ച് മരണമടഞ്ഞു.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ആനന്ദക്കുട്ടൻ