A. S. Purushothaman
Quick Facts
Biography
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു എ.എസ്. പുരുഷോത്തമൻ (ജീവിതകാലം: 1925 - 7 ഓഗസ്റ്റ് 1994). ഞാറയ്ക്കൽ നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ച് മൂന്നാം കേരളനിയമസഭയിൽ അംഗമായി. 1925ൽ ജനിച്ചു, ഇദ്ദേഹത്തിന് ഒരു മകനും ഒരു മകളുമാണുണ്ടായിരുന്നത്.
രാഷ്ട്രീയ ജീവിതം
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നതിനു മുൻപേ എസ്.എൻ.ഡി.പി.യിലൂടെ സാമൂഹ്യരംഗത്ത് എ.എസ്. പുരുഷോത്തമൻ പ്രവർത്തിച്ചിരുന്നു. 1949-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടതിനാൽ അദ്ദേഹത്തിന് ഒളിവിൽ കഴിയേണ്ടതായി വന്നു. ഇരുപത്തിയൊന്ന് വർഷം എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം പഞ്ചായത്ത് അസോസിയേഷന്റെ ജില്ലാസെക്രട്ടറി, സംസ്ഥാന നിർവാഹക സമിതിയംഗം, വൈപ്പിൻ ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. മൂന്ന് തവണ ഞാറായ്ക്കൽ നിയമസഭാമണ്ഡലത്തിൽ നിന്ന് മത്സരിച്ച അദ്ദേഹം 1967ലാണ് കെ.സി. എബ്രഹാമിനെ പരാജയപ്പെടുത്തി നിയമസഭാംഗമാകുന്നത്. 1994 ഓഗസ്റ്റ് 7ന് അന്തരിച്ചു.
തിരഞ്ഞെടുപ്പ് ചരിത്രം
ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1970 | ഞാറയ്ക്കൽ നിയമസഭാമണ്ഡലം | എം.കെ. രാഘവൻ | കോൺഗ്രസ് | 27,973 | 736 | എ.എസ്. പുരുഷോത്തമൻ | സി.പി.ഐ.എം. | 27,237 |
2 | 1967 | ഞാറയ്ക്കൽ നിയമസഭാമണ്ഡലം | എ.എസ്. പുരുഷോത്തമൻ | സി.പി.ഐ.എം. | 24,616 | 1,142 | കെ.സി. എബ്രഹാം | കോൺഗ്രസ് | 23,474 |
3 | 1965 | ഞാറയ്ക്കൽ നിയമസഭാമണ്ഡലം | കെ.സി. എബ്രഹാം | കോൺഗ്രസ് | 24,713 | 7,572 | എ.എസ്. പുരുഷോത്തമൻ | സി.പി.ഐ.എം. | 17,141 |