V. Krishna Das

Indian politician
The basics

Quick Facts

IntroIndian politician
PlacesIndia
isPolitician
Work fieldPolitics
Gender
Male
Birth1931
Age94 years
Politics:Communist Party Of India (Marxist) Communist Party Of India
The details

Biography

കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമാണ് വി. കൃഷ്ണദാസ്. മലമ്പുഴ നിയമസഭാമണ്ഡലത്തിൽ നിന്ന് സി.പി.ഐ.എം. പ്രതിനിധിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നും നാലും കേരളനിയമസഭകളിൽ അംഗമായത്. 1931-ൽ കെ. അച്യുതമേനോന്റേയും, വി. ജാനകിയമ്മയുടെയും മകനായി ജനിച്ചു; വി. രാജലക്ഷ്മിയാണ് ഭാര്യ ഇവർക്ക് രണ്ട് പെൺമക്കളാണുണ്ടായിരുന്നത്. 1951-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ കൃഷ്ണദാസ് പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എമ്മിനോപ്പം നിലകൊണ്ടു. സി.ഐ.റ്റി.യു. പാലക്കാട് ജില്ലാ കമ്മിറ്റി സെക്രട്ടറി, സി.പി.ഐ.എം. പാലക്കാട് ജില്ലാക്കമിറ്റിയംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മലമ്പുഴ എംഎൽഎ ആയിരുന്ന എം.പി. കുഞ്ഞിരാമൻ മരിച്ചതിനേത്തുടർന്ന് 1969-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാണ് കൃഷ്ണദാസ് ആദ്യമായി നിയമസഭാംഗമാകുന്നത്. 1970-ൽ നാലാം കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മലമ്പുഴയിൽ നിന്ന് വിജയിച്ച് വീണ്ടും കേരള നിയമസഭയിൽ അംഗമായി.

തിരഞ്ഞെടുപ്പ് ചരിത്രം

ക്രമംവർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിലഭിച്ച വോട്ടുകൾഭൂരിപക്ഷംതൊട്ടടുത്ത സ്ഥാനാർത്ഥിപാർട്ടിവോട്ടുകൾ
11970മലമ്പുഴ നിയമസഭാമണ്ഡലംവി. കൃഷ്ണദാസ്സി.പി.ഐ.എം.38,35819,853സി.എം. സുന്ദരംസ്വതന്ത്രൻ18,505
21969*മലമ്പുഴ നിയമസഭാമണ്ഡലംവി. കൃഷ്ണദാസ്സി.പി.ഐ.എം.

അവലംബം

The contents of this page are sourced from Wikipedia article on 31 Aug 2023. The contents are available under the CC BY-SA 4.0 license.