Biography
Lists
Also Viewed
Quick Facts
Intro | Author of English Malayalam bilingual dictionary | |
Places | United Kingdom | |
was | Author | |
Gender |
| |
Birth | 22 February 1880 | |
Death | 1 August 1968 (aged 88 years) | |
Star sign | Pisces |
Biography
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. |
മലയാളത്തിൽ സുപ്രധാനമായ നിഘണ്ടുകൾ രചിച്ച പണ്ഡിതനാണ് ടി. രാമലിംഗംപിള്ള (ഫെബ്രുവരി 22, 1880 - ഓഗസ്റ്റ് 1, 1968).
1880 ഫെബ്രുവരി 22-നു തിരുവനന്തപുരത്തെ ഒരു തമിഴ് കുടുംബത്തിൽ ടി. രാമലിംഗംപിള്ള ജനിച്ചു. പിതാവ് സ്ഥാണുപിള്ള സംസ്കൃതപണ്ഡിതനും ജ്യോതിഷിയുമായിരുന്നു. അതിനാൽത്തന്നെ സംസ്കൃതത്തിന്റെയും തമിഴിന്റെയും ബാലപാഠങ്ങൾ അച്ഛനിൽനിന്ന് സ്വായത്തമാക്കാൻ ഇദ്ദേഹത്തിന് സാധിച്ചു.
തിരുവനന്തപുരത്തും മദ്രാസിലുമായി രാമലിംഗംപിള്ള കലാലയ വിദ്യാഭ്യാസം പൂർത്തിയാക്കി. 1904-ൽ അദ്ദേഹം ബി.എ. പൂർത്തിയാക്കിയശേഷം സെക്രട്ടറിയേറ്റിൽ ഒരു ഗുമസ്തനായി ഉദ്യോഗത്തിൽ പ്രവേശിച്ചു. 1914-ൽ മലയാളത്തിൽ എം.എ. ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. അദ്ദേഹം ഇംഗ്ലീഷ്, മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി. ഇംഗ്ലീഷിലും മലയാളത്തിലും തമിഴിലും രാമലിംഗംപിള്ള പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. തിരുവിതാംകൂർ സർക്കാരിന്റെ മുഖ്യ പരിഭാഷകനായി അദ്ദേഹം 10 വർഷം സേവനം അനുഷ്ഠിച്ചു.
രാമലിംഗംപിള്ളയുടെ ഏറ്റവും പ്രധാനപ്പെട്ട കൃതികൾ ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും മലയാള ശൈലീ നിഘണ്ടുവുമാണ്. മുപ്പത്തഞ്ചുവർഷത്തെ നിരന്തര പരിശ്രമംകൊണ്ട് 1956-ൽ 76-ആം വയസ്സിലാണ് ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു പൂർത്തിയാക്കിയത്. മലയാള ശൈലീ നിഘണ്ടു 1937-ൽ തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു.
80ആം വയസ്സിനുശേഷം അദ്ദേഹം മറ്റൊരു കൃതി എഴുതാൻ തയ്യാറെടുപ്പുകൾ നടത്തി. ഇതിന്റെ പകുതിയിലധികം ഭാഗം മുന്നോട്ട് പോയെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 1968 ഓഗസ്റ്റ് 1-നു 88-ആം വയസ്സിൽ തിരുവനന്തപുരത്തുവെച്ചുതന്നെ അദ്ദേഹം അന്തരിച്ചു.
പ്രധാന കൃതികൾ
- ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു (35 വർഷത്തെ പരിശ്രമം) ഡി.സി.ബുക്സിന്റെ ആധാരശില ഈ നിഘണ്ടുവാണെന്നു ഡി.സി കിഴക്കേമുറി രേഖപ്പെടുത്തിയിട്ടുണ്ട്.
- മലയാള ശൈലി നിഘണ്ടു
- ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം മിനി നിഘണ്ടു
- ശൈലികൾ കുട്ടികൾക്ക്
- പദ്‌മിനി
- ഷേക്സ്പീയറുടെ പന്ത്രണ്ടു സ്ത്രീരത്നങ്ങൾ
- ആധുനിക മലയാള ഗദ്യ രീതി
- സി.ആർ ബോസിന്റെ ജീവചരിത്രം
- ലേഖന മഞ്ജരി
- അന്നപൂർണ്ണാലയം(തമിഴ്)
- Aryabhata
- Horrors of Cruelty to Animals
- Evolution of Malayalam Drama
അവലംബം
- ↑ ടി. രാമലിംഗംപിള്ള (1993). ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു. ഡി.സി. ബുക്സ്, കോട്ടയം. ISBN 81-7130-302-1.
{{cite book}}
: Cite has empty unknown parameter:|1=
(help)