Biography
Lists
Also Viewed
Quick Facts
Biography
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ(എ.പി വിഭാഗം) ട്രഷററും കേരള മുസ്ലിം ജമാഅത്ത് ഉപദേശക സമിതി അംഗവുമാണ് കൻസുൽ ഉലമ ചിത്താരി കെ.പി. ഹംസ മുസ്ലിയാർ. അറബിയിൽ ശൈഖ് ഹംസ അഹ്മദ്(شيخ حمزة أحمد) എന്നും വിളിക്കുന്നു. കണ്ണൂർ ജില്ലയിലെ പട്ടുവത്ത് ജനനം. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ സ്ഥിതിചെയ്യുന്ന അൽ മഖർറു സുന്നി അൽ ഇസ്ലാമിയ്യ് സ്ഥാപകൻ. പണ്ഡിതൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ, വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ ചിത്താരി ഉസ്താദ് അറിയപ്പെടുന്നു.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ, സമസ്ത കേരള സുന്നി യുവജന സംഘം, സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ, കേരള മുസ്ലിം ജമാഅത്ത്, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് എന്നീ സംഘടനകൾക്ക് നേതൃത്വം നൽകി വരുന്നു. രണ്ടര പതിറ്റാണ്ടോളമായി കണ്ണൂർ ജില്ലാ സംയുക്ത ഖാളിയായി പ്രവർത്തിക്കുന്നു.
ജീവിത രേഖ
കുട്ടിക്കാലം
കണ്ണൂർ ജില്ലയിലെ പട്ടുവത്ത് അഹ്മദ് കുട്ടിയുടെയും നഫീസയുടെയും മകനായി 1939ലാണ് ചിത്താരി ഹംസ മുസ്ലിയാർ ജനിച്ചത്. കർഷകനായ പിതാവ് അഹ്മദ് കുട്ടി ചെറുപ്പത്തിൽ തന്നെ. മാതാവ് നഫീസ. പട്ടുവത്ത് എൽ.പി. സ്കൂളിൽ പ്രാഥമിക പഠനം നേടി. പിന്നീട് പഴയങ്ങാടി യു.പി. സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ഇ.എസ്.എൽ.സി. എഴുതിയിട്ടുണ്ട്. 1965ൽ ദയൂബന്ദ് ദാറുൽ ഉലൂമിൽ നിന്ന് മതപഠനത്തിൽ ബിരുദം നേടി.
സ്ഥാനങ്ങൾ
- പ്രസിഡണ്ട്, അൽ മഖർറു സുന്നി അൽ ഇസ്ലാമിയ്യ്
- വൈസ് പ്രസിഡണ്ട്, ജാമിഅ: സഅദിയ്യ
- രക്ഷാധികാരി, മൻശഅ് മാട്ടൂൽ
- സംയുക്ത ഖാളി, തളിപ്പറമ്പ്(1984-)
- സംയുക്ത ഖാളി, കണ്ണൂർ ജില്ല(1985-)
- അംഗം, ഉപദേശക സമിതി, കേരള മുസ്ലിം ജമാഅത്ത്
- ട്രഷറർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
- സെക്രട്ടറി, കേന്ദ്ര മുശാവറ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ
- അംഗം, സുപ്രീം കൗൺസിൽ, എസ്.വൈ.എസ്
- ജനറൽ സെക്രട്ടറി, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്
- അംഗം, മർക്കസു സ്സഖാഫത്തി സ്സുന്നിയ്യ
- ജോയന്റ് സെക്രട്ടറി, സമസ്ത, അവിഭക്ത കണ്ണൂർ(കണ്ണൂർ, കാസർഗോഡ്)(1971)
- ജനറൽ സെക്രട്ടറി, സമസ്ത അവിഭക്ത കണ്ണൂർ
- മുൻ ജനറൽ സെക്രട്ടറി, ജാമിഅ: സഅദിയ്യ (പ്രാരംഭം-1995)
- മുന് അംഗം, കണ്ണൂർ ജില്ലാ അറബിക് കോളജ് ആലോചനാ സമിതി
- മുന് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട്, സമസ്ത കേരള സുന്നി യുവജന സംഘം
- മുന് സംസ്ഥാന ജനറൽ സെക്രട്ടറി, സമസ്ത കേരള സുന്നി യുവജന സംഘം
- മുന് സംസ്ഥാന പ്രസിഡണ്ട്, സമസ്ത കേരള സുന്നി യുവജന സംഘം
- മുന് സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
പ്രവർത്തനങ്ങൾ
നേതൃത്വം നൽക്കുന്ന സ്ഥാപനങ്ങൾ
- അൽ മഖർ
- ജാമിഅ സഅദിയ്യ
- മൻശഅ് മാട്ടൂൽ
- മർക്കസു സ്സഖാഫത്തി സ്സുന്നിയ്യ
സംഘടനകൾ
- അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ
- സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ
- കേരള മുസ്ലിം ജമാഅത്ത്
- സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്
- സമസ്ത കേരള സുന്നി യുവജന സംഘം
- സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ
- കാരുണ്യം ദഅ് വ സെൽ
പുരസ്കാരങ്ങൾ
മഅ്ദിൻ അക്കാദമിയുടെ സയ്യിദ് അഹ്മദുൽ ബുഖാരി അവാർഡ്
മഅ്ദിൻ അക്കാദമി ഏർപ്പെടുത്തിയ സയ്യിദ് അഹ്മദുൽ ബുഖാരി അവാർഡ് സ്വീകരിക്കുന്നു.
ഇതും കാണുക
- അൽ മഖർ
പുറം കണ്ണികൾ
- അൽ മഖർ സിൽവർ ജൂബിലിയോട് അനുബന്ധിച് ചിത്താരി ഹംസ മുസ്ലിയാരുമായി നടത്തിയ അഭിമുഖം പൂങ്കാവനം മാസിക, 2014 മാർച്ച് 06