R. Krishnan (Palakkad)

Indian politician
The basics

Quick Facts

IntroIndian politician
PlacesIndia
wasPolitician Journalist
Work fieldJournalism Politics
Gender
Male
Religion:Hinduism
BirthMay 1930
Death16 March 1993 (aged 62 years)
Politics:Communist Party Of India (Marxist)
The details

Biography

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ആർ. കൃഷ്ണൻ (ജീവിതകാലം:മേയ് 1930 - 16 മാർച്ച് 1993). പാലക്കാട് നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ച് മൂന്നും നാലും കേരളനിയമസഭകളിൽ അദ്ദേഹം അംഗമായിട്ടുണ്ട്. 1930 മേയ് മാസത്തിൽ ജനിച്ചു, കെ.ടി. ജാനകി ആയിരുന്നു ഭാര്യ, ഇദ്ദേഹത്തിന് ഒരു മകനുമുണ്ടായിരുന്നു.

രാഷ്ട്രീയ ജീവിതം

ടി.ബി.ടി. ബസ് കമ്പനിയിലെ ഒരു ജോലിക്കാരനായിരുന്ന ആർ. കൃഷ്ണൻ, കമ്മ്യൂണിസ്റ്റ് പാർട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്ന് വന്നത്. മലബാറിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും ട്രേഡ്‌യൂണിയൻ പ്രസ്ഥനവൗമ് കെട്ടിപ്പടുക്കുന്നതിൽ ഇദ്ദേഹം നിർണായക പങ്ക് വഹിച്ചിരുന്നു. സി.പി.ഐ.എമ്മിന്റെ താലൂക്ക്, ഏരിയാക്കമ്മിറ്റി സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം എന്നീ പദവികൾ അദ്ദേഹം വഹിച്ചിരുന്നു. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ദീർഘനാൾ കൗൺസിലറായിരുന്ന അദ്ദേഹം 1967ലും 1970ലും പാലക്കാട് നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്, 1977-ൽ അഞ്ചാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.എം. സുന്ദരത്തോട് പരാജയപ്പെട്ടു. കേരള നിയമസഭയുടെ സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റിയിലും അംഗമായിരുന്ന ഇദ്ദേഹം ഒരു പത്രപ്രവർത്തകനുമായിരുന്നു. 1993 മാർച്ച് 16ന് അന്തരിച്ചു.

തിരഞ്ഞെടുപ്പ് ചരിത്രം

ക്രമംവർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിലഭിച്ച വോട്ടുകൾഭൂരിപക്ഷംതൊട്ടടുത്ത സ്ഥാനാർത്ഥിപാർട്ടിവോട്ടുകൾ
11977പാലക്കാട് നിയമസഭാമണ്ഡലംസി.എം. സുന്ദരംസ്വതന്ത്രൻ30,1602,803ആർ. കൃഷ്ണൻസി.പി.ഐ.എം.27,357
21970പാലക്കാട് നിയമസഭാമണ്ഡലംആർ. കൃഷ്ണൻസി.പി.ഐ.എം.23,1135,460എ. ചന്ദ്രൻ നായർസ്വതന്ത്രൻ17,653
31967പാലക്കാട് നിയമസഭാമണ്ഡലംആർ. കൃഷ്ണൻസി.പി.ഐ.എം.24,6279,631കെ. ശങ്കരനാരായണൻകോൺഗ്രസ്14,996

അവലംബം

The contents of this page are sourced from Wikipedia article on 31 Aug 2023. The contents are available under the CC BY-SA 4.0 license.