Parayil Shamsuddin
Indian politician
Intro | Indian politician | |
Places | India | |
was | Politician Lawyer Advocate | |
Work field | Law Politics | |
Gender |
| |
Religion: | Islam | |
Birth | 1925, Edava, Thiruvananthapuram district, Kerala, India | |
Death | 29 August 1982 (aged 57 years) | |
Politics: | Indian National Congress |
കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പാറയിൽ ഷംസുദ്ദീൻ (ജീവിതകാലം: 1925-1982 ഓഗസ്റ്റ് 29). വർക്കല ദ്വയാംഗ നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം രണ്ടാം കേരളനിയമസഭയിൽ അംഗമായത്. 1925-ൽ തിരുവനന്തപുരം ജില്ലയിലെ ഇടവയിൽ ജനിച്ചു. കൈരളി സേവക സഹകരണ സംഘത്തിന്റെ സ്ഥാപകാംഗം, കേരള ഗ്രന്ഥശാല സംഘം സെൻട്രൻ കൗൺസിൽ അംഗം, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം, തിരുവനന്തപുരം ജില്ലാ സഹകരണബാങ്ക് വൈസ് പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ ഭൂപണയ ബാങ്കിന്റെ ഡയറക്ടർ എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.