കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പി.പി. വിൽസൺ (ജീവിതകാലം:1919 - 27 ഓഗസ്റ്റ് 2000). ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തിൽ നിന്നും എസ്.എസ്.പി. സ്ഥാനാർഥിയായി വിജയിച്ച് മൂന്നാം കേരളനിയമസഭയിൽ അംഗമായി. കേരള നിയമസഭയിൽ അംഗമാകുന്നതിനു മുൻപ് തിരുക്കൊച്ചി നിയമസഭയിലും ഇദ്ദേഹം അംഗമായിരുന്നു. തോട്ടം തൊഴിലാളികളുടെ മിനിമം വേതന കമ്മിറ്റിയിൽ അംഗമായിരുന്ന വിൽസൺ ഐഎസ്പിയുടേയും പിന്നീട് പിഎസ്പിയുടേയും സെക്രട്ടറിയായിരുന്നു. രണ്ട് മകനും രണ്ട് മകളുമാണിദ്ദേഹത്തിനുണ്ടായിരുന്നത്. 2000 ഓഗസ്റ്റ് 27-ന് അന്തരിച്ചു.
തിരഞ്ഞെടുപ്പ് ചരിത്രം
ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|
1 | 1967 | ഏറ്റുമാനൂർ നിയമസഭാമണ്ഡലം | പി.പി. വിൽസൺ | എസ്.എസ്.പി. | 20,248 | 4,035 | എം.എം. ജോസഫ് | കേരള കോൺഗ്രസ് | 16,213 |
അവലംബം