P. Kunhiraman Kidavu

Indian politician
The basics

Quick Facts

IntroIndian politician
PlacesIndia
wasPolitician
Work fieldPolitics
Gender
Male
Religion:Hinduism
Birth1912
Death8 August 1984 (aged 72 years)
Politics:Samyukta Socialist Party
The details

Biography

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പി. കുഞ്ഞിരാമൻ കിടാവ് (ജീവിതകാലം:1912 - 08 ഓഗസ്റ്റ് 1984). കൊയിലാണ്ടി നിയമസഭാമണ്ഡലത്തിൽ നിന്നും എസ്.എസ്.പി. സ്ഥാനാർഥിയായി വിജയിച്ച് മൂന്നാം കേരളനിയമസഭയിൽ അംഗമായി. 1912-ൽ ജനിച്ചു, ഇദ്ദേഹത്തിന് മൂന്ന് ആണ്മക്കളും രണ്ട് പെൺ‌മക്കളുമാണുണ്ടായിരുന്നത്. ചെറുപ്പത്തിൽ തന്നെ സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ച കുഞ്ഞിരാമൻ കിടാവ് മലബാറിലെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് സജീവമായിരുന്നു. 1938-ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൽ അംഗമായ അദ്ദേഹം 1951-1956 കാലഘട്ടത്തിൽ മദ്രാസ് നിയമസസഭയിലും അംഗമായിരുന്നു. മലബാറിലെ കർഷകപ്രസ്ഥാനങ്ങൾക്കും സഹഹകരണാ മേഖലയ്ക്കും വേണ്ടി പ്രവർത്തിച്ചിരുന്ന എദ്ദേഹം പല സഹകരണ സംഘങ്ങളുടെയും നേതൃ പദവി വഹിച്ചിരുന്നു. എസ്.എസ്.പിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന കിടാവ് മൂന്നാം നിയമസഭയിൽ കൊയിലാണ്ടിയിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നാം നിയമസഭയുടെ സമയത്ത് പെറ്റീഷൻ കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു. 1984 ഓഗ്സ്റ്റ് എട്ടിന് അന്തരിച്ചു.

തിരഞ്ഞെടുപ്പ് ചരിത്രം

ക്രമംവർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിലഭിച്ച വോട്ടുകൾഭൂരിപക്ഷംതൊട്ടടുത്ത സ്ഥാനാർത്ഥിപാർട്ടിവോട്ടുകൾ
11967കൊയിലാണ്ടി നിയമസഭാമണ്ഡലംപി. കുഞ്ഞിരാമൻ കിടാവ്എസ്.എസ്.പി.32,3909,015കെ. ഗോപാലൻകോൺഗ്രസ്23,375

അവലംബം

The contents of this page are sourced from Wikipedia article on 09 Sep 2023. The contents are available under the CC BY-SA 4.0 license.