N. S. Krishna Pillai
Indian politician
Intro | Indian politician | |
Places | India | |
was | Politician Lawyer | |
Work field | Law Politics | |
Gender |
| |
Religion: | Hinduism | |
Birth | 1899 | |
Death | 18 May 1991 (aged 92 years) | |
Politics: | Indian National Congress |
കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു എൻ.എസ്. കൃഷ്ണപിള്ള. ഹരിപ്പാട് നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം രണ്ടാം കേരളനിയമസഭയിൽ അംഗമായത്. 1899-ൽ ജനിച്ചു. സ്റ്റേറ്റ് കോൺഗ്രസിന്റെ തിരുവനനന്തപുരം ജില്ലാക്കമിറ്റി പ്രസിഡന്റ്, നെയ്യാറ്റിൻകര മുനിസിപ്പൽ കൗൺസിൽ അംഗം, നാഗർകോവിൽ, ദേവികുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ മുനിസിപ്പൽ കമ്മീഷണർ എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഭക്ഷ്യോല്പാദന ബോർഡ് പ്രസിഡന്റ്, സർക്കാരിന്റെ അഡീഷണൽ സെക്രട്ടറി എന്നീ പദവികളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 1991 മേയ് 18ന് അന്തരിച്ചു.