N. Bhaskaran Nair

Indian politician
The basics

Quick Facts

IntroIndian politician
PlacesIndia
wasPolitician
Work fieldPolitics
Gender
Male
Religion:Hinduism
Birth10 July 1919
Death30 August 1998 (aged 79 years)
Star signCancer
Politics:Indian National Congress
The details

Biography

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ മന്ത്രിയുമായിരുന്നു എൻ. ഭാസ്കരൻ നായർ (ജീവിതകാലം: 10 ജൂലൈ 1919 - 30 ഓഗസ്റ്റ് 1998). ചങ്ങനാശ്ശേരി നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്കും മാവേലിക്കരയിൽ നിന്ന് അഞ്ചാം നിയമസഭയിലേക്കും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം നിയമസഭയിൽ കോൺഗ്രസിനേയും, അഞ്ചാം നിയമസഭയിൽ എൻ.ഡി.പി.യേയും പ്രതിനിധീകരിച്ചു. സി.എച്ച്. മന്ത്രിസഭയിൽ ധനകാര്യം, ആരോഗ്യം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു.

ഒരു അഭിഭാഷകനായി ജോലി നോക്കിയിരുന്ന ഭാസ്കരൻ നായർ സജീവ കോൺഗ്രസ് പ്രവർത്തകനായാണ് രാഷ്ട്രീയ അജീവിതം ആരംഭിച്ചത്. 1951-ലെ പൊതു തിരഞ്ഞെടുപ്പിൽ പി.എസ്.പി. സ്ഥാനാർത്ഥിയായി മത്സരിച്ച ഇദ്ദേഹം വിമോചനസമരത്തിലും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. 1964-1965 കാലഘട്ടത്തിൽ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ചെയർമാനായും, 1977 മുതൽ 1979 വരെ പെറ്റീഷൻ കമ്മിറ്റിയുടെ അദ്ധ്യക്ഷനായും പ്രവർത്തിച്ചു. ചങ്ങനാശ്ശേരി മുനിസിപ്പൽ കൗൺസിലർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, എൻ.എസ്.എസിന്റെ ബോർഡംഗം, ട്രഷറർ എന്നീ ചുമതലകളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 1962 ലെ എം‌ആർ‌എ വേൾഡ് കോൺഫറൻസിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

കുടുംബം

നീലകണ്ഠപിള്ള ആണ് പിതാവ്, അമ്മിണിയമ്മയാണ് ഭാര്യ. ഇദ്ദേഹത്തിന് രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ട്.

അവലംബം

The contents of this page are sourced from Wikipedia article on 27 Jul 2023. The contents are available under the CC BY-SA 4.0 license.