1947ൽ സമസ്ത ജനറൽ ബോഡി മെമ്പറായാണ് സംഘടനാ രംഗത്തേക്കുള്ള പ്രവേശനം.
1951-ൽ രൂപവത്കൃതമായ സമസ്ത കേരള വിദ്യാഭ്യാസ ബോർഡിന്റെ സ്ഥാപകാംഗമായിരുന്നു എം എ ഉസ്താദ്.
1951-മാർച്ച് 24,25 തിയ്യതികളിൽ വടകരയിൽ ചേർന്ന സമസ്തയുടെ പത്തൊമ്പതാം സമ്മേളനത്തിൽ എം എ അവതരിപ്പിച്ച ഈ പ്രമേയമാണ് സുന്നി വിദ്യാഭ്യാസ ബോർഡിന്റെ രൂപവത്കരണത്തിന് വഴിതെളിയിച്ചത്.
1989-ൽ സുന്നീ വിദ്യാഭ്യാസ ബോർഡ് നിലവിൽ വന്നപ്പോൾ അതിന്റെ ജനറൽ സെക്രട്ടറിയായി. അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അദ്യക്ഷസ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു.
1954-ൽ നിലവിൽ വന്ന സുന്നി യുവജന സംഘത്തിന്റെ സ്ഥാപകാംഗമായിരുന്നു എം എ.
1983 ഇകെ ഹസൻ മുസ്ലിയാരുടെ മരണത്തെ തുടർന്ന് അതിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിതനായി. 1995വരെ ആപദവിയിൽ തുടർന്നു.
1965-ൽ രുപീകൃതമായ സമസ്ഥകേരള ജംഇയ്യതുൽ മുഅല്ലിമീന്റെ വൈസ് പ്രസിഡന്റായും 1976-ൽ ജനറൽ സെക്രട്ടറിയായും സ്ഥാനമേറ്റു.
സമസ്ത അവിഭക്ത കണ്ണൂർ ജില്ലാസെക്രട്ടറിയായിരുന്നു. വിഭജിക്കപ്പെട്ടപ്പോൾ കാസർക്കോട് ജില്ലാ പ്രസിഡന്റായി.
തൃക്കരിപ്പൂർ അൽ മുജമ്മഉൽ ഇസ്ലാമി പ്രസിഡണ്ട്. കാരന്തൂർ മർകസ് കമ്മറ്റിയംഗം തുടങ്ങി നിരവദി സ്ഥാനങ്ങളും വഹിച്ചിരുന്നു.
1989 മുതൽ 2013 വരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനായിരുന്നു.