M. V. Vasu
Indian politician
Intro | Indian politician | |
Places | India | |
is | Writer | |
Work field | Literature | |
Gender |
| |
Birth | December 1927 | |
Age | 97 years | |
Politics: | Communist Party Of India (Marxist) Communist Party Of India |
കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനും നിയമസഭാംഗവുമായിരുന്നു എം.വി. വാസു. പറളി നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്ക് സിപിഐയുടെ പ്രതിനിധിയായാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. പറളി എംഎൽഎ ആയിരുന്ന എ.ആർ. മേനോൻ മരിച്ച ഒഴിവിലേക്ക് 1961 ഫെബ്രുവരി 9ന് നടന്ന തിരഞ്ഞെടുപ്പിൽ പിഎസ്‌പിയുടെ എ.എസ്. ദിവാകരനെ 12,217 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഇദ്ദേഹം നിയമസഭയിലെത്തിയത്. ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്ന വാസു, 1953-ൽ തന്റെ ഉദ്യോഗം രാജിവച്ചാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്. മലബാറിലെ കുടിയിരുപ്പ് നിയമം പാസാക്കുന്നതിനായി 1955-ൽ നടന്ന കിസ്സാൻ ജാഥയിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു.