M. Umesh Rao
Indian politician
Intro | Indian politician | |
Places | India | |
was | Politician | |
Work field | Politics | |
Gender |
| |
Birth | 25 October 1898 | |
Death | 21 August 1968 (aged 69 years) | |
Star sign | Scorpio |
കേരളനിയമസഭയിൽ ആദ്യമായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട അംഗമാണ് എം. ഉമേഷ് റാവു (25 ഒക്ടോബർ 1898 - 1968). ഒന്നാം കേരളനിയമസഭയിൽ മഞ്ചേശ്വരത്തു നിന്ന് സ്വതന്ത്രനായാണ് ഇദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. അഭിഭാഷക വൃത്തി നോക്കിയിരുന്ന ഇദ്ദേഹം ബി.എൽ. ബിരുദധാരിയാണ്.
1921ലാണ് ഇദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരുന്നത്, കാസർഗോഡ് താലൂക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, തെക്കൻ കാനറ ഡി.സി.സി പ്രസിഡന്റ്, കാസർഗോഡ് നെയ്ത്ത് സഹകരണസംഘത്തിന്റെ സ്ഥാപകൻ, തെക്കൻ കാനറ ജില്ലാ ബോർഡംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1968 ഓഗസ്റ്റ് 21ന് നിയമസഭ ഇദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു.