M. Ramunni

Indian politician
The basics

Quick Facts

IntroIndian politician
PlacesIndia
wasPolitician
Work fieldPolitics
Gender
Male
Religion:Hinduism
BirthJuly 1927
Death5 December 2005 (aged 78 years)
Politics:Samyukta Socialist Party
Education
Malabar Christian College
Zamorin's Guruvayurappan College
The details

Biography

കേരളത്തിലെ ഒരു സോഷ്യലിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു എം. രാമുണ്ണി (ജീവിതകാലം: ജൂലൈ 1927 - 05 ഡിസംബർ 2005). സൗത്ത് വയനാട് നിയമസഭാമണ്ഡലത്തിൽ നിന്നും എസ്.എസ്.പി. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. 1927 ജൂലൈയിൽ ജനിച്ചു, പ്രേമ കെ.എം. ആയിരുന്നു ഭാര്യ, ഇവർക്ക് മൂന്ന് ആണ്മക്കളും രണ്ട് പെണ്മക്കളുമാണുണ്ടായിരുന്നത്.

രാഷ്ട്രീയ ജീവിതം

വിദ്യാർത്ഥിയായിരിക്കെ സംഘടനാ പ്രവർത്തനങ്ങളിൽ ആഭിമുഖ്യം കാണിച്ച അദ്ദേഹം അംബേദ്ക്കറിന്റെ വിദ്യാർത്ഥി ഫെഡറേഷന്റെ കോഴിക്കോട് ശാഖയ്ക്ക് നേതൃത്തം നൽകുകയുണ്ടായി, മലബാർ ക്രിസ്ത്യൻ കോളേജ് ഹൈസ്കൂളിലും കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലുമായി വിദ്യാഭ്യാസം നേടിയ അദ്ദേഹം 14 വർഷത്തെ പോസ്റ്റൽ ടെലിഗ്രാഫ് സർവീസിലെ ജോലി രാജിവച്ച് 1965-ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. മലബാർ റീജിയണൽ ഹരിജൻ സമാജത്തിന്റെ ജ്നറൽ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ച് അദ്ദേഹം അദിവാസികളുടെയും ഹരിജന വിഭാഗത്തിന്റേയും ഉന്നമനത്തിനായി പ്രവർത്തിച്ചിരുന്നു. മൂന്നാം കേരളനിയമസഭയിൽ ഇ.എം.എസ്. സർക്കാരിന്റെ കാലത്തെ ഭൂപരിഷ്കരണ നിയമസഭാ സമിതിയിൽ അംഗമായിരുന്നു.

തിരഞ്ഞെടുപ്പ് ചരിത്രം

ക്രമംവർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിലഭിച്ച വോട്ടുകൾഭൂരിപക്ഷംതൊട്ടടുത്ത സ്ഥാനാർത്ഥിപാർട്ടിവോട്ടുകൾ
11970സൗത്ത് വയനാട് നിയമസഭാമണ്ഡലംകെ. രാഘവൻകോൺഗ്രസ്28,33712,214എം. രാമുണ്ണിഎസ്.എസ്.പി.16,123
21967സൗത്ത് വയനാട് നിയമസഭാമണ്ഡലംഎം. രാമുണ്ണിഎസ്.എസ്.പി.20,2205,610എം.സി. മാരുകോൺഗ്രസ്14,610
31965സൗത്ത് വയനാട് നിയമസഭാമണ്ഡലംഎം. രാമുണ്ണിഎസ്.എസ്.പി.20,2565,180നൊച്ചംവയൽ വലിയ മൂപ്പൻകോൺഗ്രസ്15,076

അവലംബം

The contents of this page are sourced from Wikipedia article on 12 Sep 2023. The contents are available under the CC BY-SA 4.0 license.