ഒന്നും, രണ്ടും കേരളനിയമസഭകളിൽ കല്ലൂപ്പാറ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എം.എം. മത്തായി (24 ഏപ്രിൽ 1914 - 15 ഫെബ്രുവരി 1997). കോൺഗ്രസ് പ്രതിനിധിയായാണ് എം.എം. മത്തായി കേരള നിയമസഭയിലേക്കെത്തിയത്. 1914 ഏപ്രിൽ 24ന് ജനിച്ചു. അഭിഭാഷകനായിരുന്ന ഇദ്ദേഹം 1954-ൽ കല്ലൂപ്പാറമണ്ഡലത്തിൽ നിന്ന് തിരുക്കൊച്ചി നിയമസഭയിലും അംഗമായിരുന്നു.
അഭിഭാഷകവൃത്തി ഉപേക്ഷിച്ച് 1939-ൽ രാഷ്ട്രീയത്തിൽ സജീവമായ എം.എം. മത്തായി എ.ഐ.സി.സി., കെ.പി.സി.സി., തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് എന്നീവയിൽ അംഗമായിരുന്നു. നിസഹകരണപ്രസ്ഥാനത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി ഒന്നര വർഷം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്, സ്വാതന്ത്ര്യ സമരസേനാനികൾക്കുള്ള താമ്രപത്രം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റുമായിരുന്നു. 1997 ഫെബ്രുവരി 15ന് ഇദ്ദേഹം അന്തരിച്ചു.
അവലംബം