Kaniyapuram Ramachandran

The basics

Quick Facts

PlacesIndia
wasPolitician Journalist Songwriter
Work fieldJournalism Music Politics
Gender
Male
Birth5 August 1938, Thiruvananthapuram district, Kerala, India
Death18 April 2005 (aged 66 years)
Star signLeo
The details

Biography

കേരളത്തിലെ സാംസ്കാരിക, സാഹിത്യ രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ബഹുമുഖ പ്രതിഭയായിരുന്നു, സി.പി.ഐ നേതാവും എഴുത്തുകാരനുമായിരുന്ന കണിയാപുരം രാമചന്ദ്രൻ.

ജീവിതരേഖ

1938 ആഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്ത് ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ബൾഗേറിയയിലെ സോഫിയ യൂണിവേഴ്സിറ്റിയിൽനിന്ന് ബൾഗേറിയൻ ഭാഷാശാസ്ത്രത്തിൽ ഉപരിപഠനവും മോസ്കോയിലെ സ്കൂൾ ഓഫ് സയൻസസിൽനിന്ന് പൊളിറ്റിക്സിൽ മൂന്നുവർഷത്തെ പഠനവും പൂർത്തിയാക്കി.

അദ്ധ്യാപികയായിരുന്ന വസന്തലക്ഷ്മിയാണ് ഭാര്യ. സുമൻ, സുചിത്ര എന്നിവർ മക്കളാണ്.

രാഷ്ട്രീയ നേതാവ് എന്നതിനുപുറമെ പത്രപ്രവർത്തകനും നാടകരചയിതാവും ഗാനരചയിതാവും ചലച്ചിത്ര തിരക്കഥാകൃത്തും മികച്ച പ്രസംഗകനുമായിരുന്നു കണിയാപുരം. ആറ് ചലച്ചിത്രങ്ങൾക്ക് ഗാനങ്ങൾ എഴുതിയ കണിയാപുരം, രണ്ട് ചലച്ചിത്രങ്ങൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. കേരളത്തിൽ വലിയ വിവാദങ്ങളുണ്ടാക്കിയ ഭഗവാൻ കാലുമാറുന്നു ഉൾപ്പെടെ നിരവധി നാടകങ്ങൾ രചിച്ചിട്ടുണ്ട്.

എല്ലുകളിൽ ബാധിച്ച അർബുദരോഗത്തെത്തുടർന്ന് 2005 ഏപ്രിൽ 18നു അദ്ദേഹം അന്തരിച്ചു.

രാഷ്ട്രീയ പ്രവർത്തനം

വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ ഇറങ്ങിയ കണിയാപുരം 1957ൽ എ. ഐ. എസ്. എഫിന്റെ നേതൃത്വത്തിലേക്ക് കടന്നു. 1969 - 74 കാലത്ത് എ. ഐ. വൈ. എഫ്. സംസ്ഥാന പ്രസിഡണ്ടായിരുന്നു. 71 മുതൽ 10 വർഷം സി.പി.ഐ ദേശീയ കൗൺസിലിലും സംസ്ഥാന കൗൺസിലിലും അംഗമായിരുന്നു. 1977 മുതൽ 80 വരെ നെടുമങ്ങാട് മണ്ഡലത്തിലെ എം. എൽ. എ.യായിരുന്നു. 1999ൽ തിരുവനന്തപുരത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും വി.എസ് ശിവകുമാറിനോട് പരാജയപ്പെട്ടു.

തിരഞ്ഞെടുപ്പുകൾ

വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും വോട്ടുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടും
1999തിരുവനന്തപുരം ലോകസഭാമണ്ഡലംവി.എസ്. ശിവകുമാർകോൺഗ്രസ് (ഐ.) യു.ഡി.എഫ്. 288390കണിയാപുരം രാമചന്ദ്രൻസി.പി.ഐ. എൽ.ഡി.എഫ്. 273905(1. ഒ. രാജഗോപാൽ) (2.ഇ.ജെ. വിജയമ്മ)(1.ബി.ജെ.പി. 158221) (2. സ്വതന്ത്ര സ്ഥാനാർത്ഥി 19652)
1977നെടുമങ്ങാട് നിയമസഭാമണ്ഡലംകണിയാപുരം രാമചന്ദ്രൻസി.പി.ഐ., എൽ.ഡി.എഫ്.ആർ. സുന്ദരേശൻ നായർസ്വതന്ത്ര സ്ഥാനാർത്ഥി

പത്രപ്രവർത്തനം

കോളേജ് വിദ്യാഭ്യാസ കാലത്തുതന്നെ പത്രപ്രവർത്തകനായി പ്രവർത്തിച്ചു തുടങ്ങിയ കണിയാപുരം രാമചന്ദ്രൻ, തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന വിശ്വകേരളം, വിശ്വമേഖല എന്നിവയുടെ പത്രാധിപത്യം വഹിച്ചു. പിന്നീട് ജനയുഗത്തിന്റെ പത്രാധിപ സമിതി അംഗവും ജനയുഗം വാരികയുടെ പത്രാധിപരുമായി പ്രവർത്തിച്ചു. 20 വർഷത്തോളം കേരള ശബ്ദത്തിൽ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന പംക്തി വളരെ ശ്രദ്ധേയമായിരുന്നു.

കലാപ്രവർത്തനം

1962 മുതൽ കെ. പി. എ. സി. യുമായി ബന്ധപ്പെട്ടു നാടകരംഗത്ത് പ്രവർത്തിച്ചു തുടങ്ങിയ കണിയാപുരം രാമചന്ദ്രൻ 1966ൽ പ്രദശനത്തിനെത്തിയ മാണിക്യക്കൊട്ടാരം എന്ന ചലച്ചിത്രത്തിനായി ഗാനരചന നിർവ്വഹിച്ചു കൊണ്ട് ചലച്ചിത്രരംഗത്തുമെത്തി.

നാടകരംഗം

നാടക രചയിതാവ്, നാടകഗാന രചയിതാവ് എന്നീ നിലകളിൽ മലയാള നാടകരംഗത്ത് അദ്ദേഹം തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. പുതിയ പുരാണം, മാനസപുത്രി, എനിക്ക് മരണമില്ല, ദി ആക്സിഡന്റ്, സബ്കോ സൻമതി ദേ ഭഗവൻ, ഭഗവാൻ കാലുമാറുന്നു തുടങ്ങി നിരവധി നാടകങ്ങൾ അദ്ദേഹം രചിച്ചു.ബഹാദൂർ നാടകസംഘത്തിന്റെ ബർമ്മ ബോറൻ, കായംകുളം സംസ്കാരയുടെ ഭ്രാന്തൻമാരുടെ ലോകം, കെ.പി. എ.സി.യുടെ എനിക്കു മരണമില്ല, സഹസ്രയോഗം, ലയനം, സിംഹം ഉറങ്ങുന്ന കാട്, ഭഗവാൻ കാലുമാറുന്നു തുടങ്ങിയ നാടകങ്ങൾക്ക് വേണ്ടി ഗാനരചനയും അദ്ദേഹം നിർവ്വഹിച്ചു.

ചലച്ചിത്രരംഗം

മാണിക്യക്കൊട്ടാരം എന്ന ചലച്ചിത്രത്തിലെ പച്ചമരക്കാടുകളേ എന്ന ഗാനം രചിച്ചു കൊണ്ടാണ് കണിയാപുരത്തിന്റെ ചലച്ചിത്രപ്രവേശം. തുടർന്ന് ആനയും അമ്പാരിയും, രാഗപൌർണമി, യൗവനം - ദാഹം, അസുരൻ, കൽക്കി, തൊഴിൽ അല്ലെങ്കിൽ ജയിൽ എന്നീ ഏഴു ചിത്രങ്ങളിലായി 26 ചലച്ചിത്രഗാനങ്ങൾ അദ്ദേഹം രചിച്ചു. 'നാവടക്കൂ പണിയെടുക്കൂ', 'തൊഴിൽ അല്ലെങ്കിൽ ജയിൽ' എന്നീ ചലച്ചിത്രങ്ങളുടെ തിരക്കഥയും അദ്ദേഹം രചിച്ചു.

അവലംബം

The contents of this page are sourced from Wikipedia article on 16 Apr 2024. The contents are available under the CC BY-SA 4.0 license.