കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയും മുൻ നിയമസഭാംഗവുമായിരുന്നു കെ.എസ്. നായർ എന്ന കെ. ശേഖരൻ നായർ (ജീവിതകാലം: 1912 ഡിസംബർ - 1986). തൃശ്ശൂർ നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. കോൺഗ്രസിലൂടേ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം സ്വാതന്ത്ര്യ സമരത്തിൽ സജീവ പങ്കാളിയായിരുന്നു. 1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ അദ്ദേഹം നാട്ടിക ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റ്, മലബാർ ഡിസ്ട്രിക്റ്റ് ബോർഡംഗം, സി.പി.എം. ജില്ലാ സെക്രട്ടറി, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആക്ടിംഗ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ചരിത്രം
ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|
1 | 1967 | തൃശ്ശൂർ നിയമസഭാമണ്ഡലം | കെ. ശേഖരൻ നായർ | സി.പി.ഐ.എം. | 26,149 | 602 | ടി.പി. സീതാരാമൻ | കോൺഗ്രസ് | 25,547 |
അവലംബം