K.S Pillai
Indian artist
മലയാളത്തിലെ ആദ്യകാല കാർട്ടൂണിസ്റ്റുകളിൽ ഒരാളായിരുന്നു കെ.എസ്. പിള്ള എന്ന കെ. ശ്രീധരൻ പിള്ള (ജനനം - 1919, മരണം - 1978 ഏപ്രിൽ 30). കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് അദ്ദേഹം ജനിച്ചത്. അമ്പതുകളിലെ രാഷ്ട്രീയകാർട്ടൂണിസ്റ്റുകളിൽ പ്രധാനിയാണ് കെ.എസ്. പിള്ള. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മാവേലിക്കര രാജാരവിവർമ്മ സ്കൂളിൽ ചിത്രകല അഭ്യസിച്ചു. എൻ.എസ്.എസുമായി ബന്ധപ്പെട്ട കാർട്ടൂണുകളിലൂടെ ഇദ്ദേഹം പ്രസിദ്ധനായി.
മലയാള മനോരമ ദിനപത്രത്തിനും ദേശബന്ധു ദിനപത്രത്തിനും വേണ്ടി അദ്ദേഹം കാർട്ടൂണുകൾ രചിച്ചു. മലയാളത്തിൽ പത്രധർമ്മത്തിന്റെ ഒരു പ്രധാന ഭാഗമായി രാഷ്ട്രീയ കാർട്ടൂണുകളെ മാറ്റിയതിൽ കെ.എസ്. പിള്ള വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സാധാരണക്കാരും രാഷ്ട്രീയക്കാരും ഒരുപോലെ കെ.എസ്. പിള്ളയുടെ കാർട്ടൂണുകൾക്കായി കാത്തിരുന്നു.