K. R. vijayan
Indian politician
Intro | Indian politician | |
Places | India | |
was | Politician Lawyer Advocate | |
Work field | Law Politics | |
Gender |
| |
Religion: | Hinduism | |
Birth | June 1924 | |
Death | 1997 (aged 72 years) | |
Politics: | Indian National Congress |
കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കെ.ആർ. വിജയൻ. വടക്കേക്കര നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം രണ്ടാം കേരളനിയമസഭയിൽ അംഗമായത്. 1957 മുതൽ തുടർച്ചയായി നാല് തവണ വടക്കേക്കര മണ്ഡലത്തിൽ നിന്നും മത്സരിച്ചപ്പോഴും ഒരു തവണ മാത്രമാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1924-ൽ ജനിച്ച വിജയൻ ഒരു ബി.എ., ബി.കോം ബിരുദധാരിയും അഭിഭാഷകനുമായിരുന്നു. സഹകരണ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിൽ സജീവ പങ്കാളിയായിരുന്നു. എറണാകുളം ജില്ലാ സഹകരണാ ബാങ്ക്, കൊച്ചി കയർ മാർക്കറ്റിംഗ് സൊസൈറ്റി എന്നീവിടങ്ങളിൽ അംഗമയിരുന്ന ഇദ്ദേഹം പറവൂർ താലൂക്ക് വായനശാലാ യൂണിയൻ പ്രസിഡന്റുമായിരുന്നു. ഒരു ദശകത്തോളം പറവൂർ നഗരസഭാ ചെയർമാനയിരുന്ന ഇദ്ദേഹം ഫിഷറീസ് കോർപ്പറേഷന്റെ ചെയർമാനം സ്ഥാനവും വഹിച്ചിട്ടുണ്ട്.