K. Purushothaman Pillai

Indian politician
The basics

Quick Facts

IntroIndian politician
PlacesIndia
isPolitician Lawyer Advocate
Work fieldLaw Politics
Gender
Male
Religion:Hinduism
BirthOctober 1930
Politics:Communist Party Of India
The details

Biography

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കടയണിക്കാട് പുരുഷോത്തമൻ പിള്ള എന്ന കെ. പുരുഷോത്തമൻ പിള്ള. വാഴൂർ നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ച് മൂന്നാം കേരളനിയമസഭയിൽ അംഗമായി. 1930 ഒക്ടോബറിൽ കൃഷ്ണപിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി ജനിച്ചു, എം.കെ. സുഭദ്രാമ്മയയിരുന്നു ഭാര്യ, ഇദ്ദേഹത്തിന് രണ്ട് മകനും ഒരു മകളുമാണുണ്ടായിരുന്നത്. പതിനെട്ടാം വയസ്സിൽ പഠനകാലത്താണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്, ഒരു അഭിഭാഷകനായ ഇദ്ദേഹം 1967-ൽ മൂന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാംഗമായിരുന്നു.സി.പി.ഐ.യുടെ കോട്ടയം ജില്ലാക്കമിറ്റിയംഗം, കോട്ടയം ജില്ലാ ഡെവലപ്മെന്റ് കൗൺസിൽ അംഗം, കോട്ടയം റബ്ബർ പ്ലാന്റേഷൻ കമ്മിറ്റി അംഗം, കോട്ടയം ജില്ലാകർഷക സംഘം പ്രസിഡന്റ് എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. നിലവിൽ പത്തനാപുരം ഗാന്ധിഭവനിൽ അന്തേവസിയായി താമസിക്കുന്നു.

തിരഞ്ഞെടുപ്പ് ചരിത്രം

ക്രമംവർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിലഭിച്ച വോട്ടുകൾഭൂരിപക്ഷംതൊട്ടടുത്ത സ്ഥാനാർത്ഥിപാർട്ടിവോട്ടുകൾ
11967വാഴൂർ നിയമസഭാമണ്ഡലംകെ. പുരുഷോത്തമൻ പിള്ളസി.പി.ഐ.19,7895,029കെ. നാരായണക്കുറുപ്പ്കേരള കോൺഗ്രസ്14,760
21965*വാഴൂർ നിയമസഭാമണ്ഡലംകെ. നാരായണക്കുറുപ്പ്കേരള കോൺഗ്രസ്20,62911,018എൻ. ഗോവിന്ദമേനോൻകോൺഗ്രസ്9,611
31960വാഴൂർ നിയമസഭാമണ്ഡലംവി.കെ. വേലപ്പൻകോൺഗ്രസ്27,5667,062കെ. പുരുഷോത്തമൻ പിള്ളസി.പി.ഐ.20,504

അവലംബം

The contents of this page are sourced from Wikipedia article on 12 Sep 2023. The contents are available under the CC BY-SA 4.0 license.