K. G. Kunjukrishna Pillai

Indian politician
The basics

Quick Facts

IntroIndian politician
PlacesIndia
isPolitician
Work fieldPolitics
Gender
Male
Religion:Hinduism
Birth26 September 1927
Age97 years
Star signLibra
ResidenceUlloor, Thiruvananthapuram district, Kerala, India
Politics:Communist Party Of India
The details

Biography

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമാണ് കെ.ജി. കുഞ്ഞുകൃഷ്ണപിള്ള. നെടുമങ്ങാട് നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ച് മൂന്നും നാലും കേരളനിയമസഭകളിൽ അദ്ദേഹം അംഗമായിട്ടുണ്ട്. 1927 സെപ്റ്റംബർ 26ന് ഗോവിന്ദക്കുറുപ്പിന്റേയും ഗൗരിയമ്മയുടേയും മകനായി ജനിച്ചു, വി. തങ്കമ്മയാണ് ഭാര്യ, ഇദ്ദേഹത്തിന് രണ്ട് മകനും ഒരു മകളുമാണുണ്ടായിരുന്നത്. രാജ്യത്തെ പ്രായപൂർത്തി വോട്ടവകാശം 21ൻ നിന്ന് 18 വയസ്സാക്കാൻ കേരള നിയമസഭയിൽ പ്രമേയം പാസക്കിയത് ഇദ്ദേഹമായിരുന്നു, 1971 മാർച്ച് 26ന് നാലാം കേരള നിയമസഭയിലായിരുന്നു ആ പ്രമേയം അവതരിപ്പിച്ചത്. വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സി.പി.ഐ. തിരുവനന്തപുരം എക്സിക്യൂട്ടിവ് കൗൺസിൽ അംഗം, കിസാൻ സഭ ജില്ലാ പ്രസിഡന്റ് എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. വെമ്പായം ഗ്രാമപഞ്ചായത്തിന്റെ പ്രസിഡൺറ്റായിരിക്കെയാണ് ഇദ്ദേഹം മൂന്നാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്, ആ കാലഘട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റും, നിയമസഭാംഗവുമയിരുന്നു അദ്ദേഹം. അതുപോലെ തുമ്പയിലെ വി.എസ്.എസ്.സി. തമിഴ്നാട്ടിലേക്ക് മാറ്റുന്നതിനെതിരെ ഒരു പ്രമേയം 1972 സെപ്റ്റംബർ 29ന് അദ്ദേഹം നിയമസഭയിൽ അവതരിപ്പിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ചരിത്രം

ക്രമംവർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിലഭിച്ച വോട്ടുകൾഭൂരിപക്ഷംതൊട്ടടുത്ത സ്ഥാനാർത്ഥിപാർട്ടിവോട്ടുകൾ
11970നെടുമങ്ങാട് നിയമസഭാമണ്ഡലംകെ.ജി. കുഞ്ഞുകൃഷ്ണപിള്ളസി.പി.ഐ.21,5483,762വി. സഹദേവൻസ്വതന്ത്രൻ17,786
21967നെടുമങ്ങാട് നിയമസഭാമണ്ഡലംകെ.ജി. കുഞ്ഞുകൃഷ്ണപിള്ളസി.പി.ഐ.20,5845,653എസ്.വി. നായർകോൺഗ്രസ്14,931

അവലംബം

The contents of this page are sourced from Wikipedia article on 10 Sep 2023. The contents are available under the CC BY-SA 4.0 license.