K. Balakrishna Menon

Indian politician
The basics

Quick Facts

IntroIndian politician
PlacesIndia
wasPolitician Lawyer Advocate
Work fieldLaw Politics
Gender
Male
Religion:Hinduism
Birth15 March 1899
Death16 May 1988 (aged 89 years)
Star signPisces
Politics:Praja Socialist Party
The details

Biography

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കെ. ബാലകൃഷ്ണ മേനോൻ (ജീവിതകാലം: 15 മാർച്ച് 1899 - 16 മേയ് 1988). വടക്കാഞ്ചേരി നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്ക് പി.എസ്.പി.യുടെ പ്രതിനിധിയായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരളാ നിയമസഭയിൽ അംഗമാകുന്നതിന് മുൻപ് 1949-53 വരെ തിരു-കൊച്ചി നിയമസഭയിലും 1945-48 വരെ കൊച്ചി നിയമസഭയിലും ബാലകൃഷ്ണമേനോൻ അംഗമായിട്ടുണ്ട്. കൊച്ചി നിയമസഭയിൽ പറമ്പി ലോനപ്പൻ മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് (1946), ടി.കെ. നായർ മന്ത്രിസഭയിൽ ഭക്ഷ്യം, വിദ്യാഭ്യാസം (1947-48) എന്നീ വകുപ്പുകളുടേയും മന്ത്രിയായിരുന്നു അദ്ദേഹം.

വഹിച്ച പദവികൾ

  • കൊച്ചി നിയമസഭാംഗം - (1945-48)
  • തിരു-കൊച്ചി നിയമസഭാംഗം - (1949-53)
  • കേരള നിയമസഭാംഗം - രണ്ടാം കേരള നിയമസഭ
  • എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ചെയർമാൻ - 1962-63
  • തിരുക്കൊച്ചി നിയമസഭയിൽ പി.എസ്.പി. പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ.
  • പി.എസ്.പി. തൃശ്ശൂർ ജില്ലാക്കമ്മിറ്റി സെക്രട്ടറി
  • പാർട്ടി പീപ്പിൾ കോൺഗ്രസിന്റെ സ്ഥാപകൻ

അവലംബം

The contents of this page are sourced from Wikipedia article on 26 Jul 2023. The contents are available under the CC BY-SA 4.0 license.