E. Sulaiman Musliyar
President of Samastha
എപി വിഭാഗം സമസ്തയുടെ പ്രസിഡണ്ടും ഒതുക്കുങ്ങൽ ജാമിഅ ഇഹ്‌യാഉസ്സുന്നയുടെ പ്രധാന അധ്യാപകനുമാണ് ഇ. സുലൈമാൻ മുസ്‌ലിയാർ. അറബിയിൽ ശൈഖ് സുലൈമാൻ അഹ്മദ് എന്ന് വിളിക്കുന്നു. മലപ്പുറം ജില്ലയിലെ ചെങ്ങാനിയിൽ ജനനം. കൊണ്ടോട്ടി ഇസ്‌ലാമിക് സർവീസ് ട്രസ്റ്റ് പ്രസിഡണ്ട്, കൊണ്ടോട്ടി മസ്ജിദുൽ ഫതഹ് പ്രസിഡണ്ട്, കുണ്ടൂർ ഗൗസിയ്യ രക്ഷാധികാരി, പെരുവളളൂർ നജാത്ത് ഇസ്‌ലാമിക് സെന്റർ പ്രസിഡണ്ട്, മുസ്‌ലിം പണ്ഡിതൻ, പ്രഭാഷകൻ, സംഘാടകൻ, വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ സുലൈമാൻ മുസ്‌ലിയാർ അറിയപ്പെടുന്നു.