C. Ravichandran

Indian author, rationalist, and blogger
The basics

Quick Facts

IntroIndian author, rationalist, and blogger
PlacesIndia
isAuthor
Work fieldLiterature
Gender
Male
Religion:Atheism
BirthPavithreswaram Grama Panchayat, Kollam district, Kerala, India
The details

Biography

അറിയപ്പെടുന്ന, യുക്തി വാദി, ശാസ്‌ത്ര ചിന്തകൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് രവിചന്ദ്രൻ സി. കേരളത്തിന്റെ സ്വതന്ത്രചിന്ത പ്രവർത്തനങ്ങളിലും, ശാസ്ത്രസാഹിത്യ മേഖലകളിലും സജീവമാണ്.

ജീവിതരേഖ

പരേതനായ കെ.ചന്ദ്രശേഖരൻ പിള്ളയുടേയും,പി ഓമന അമ്മയുടേയും മകനായി 1970 മെയ് 30 ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കടുത്ത് പവിത്രേശ്വരത്ത് ജനിച്ചു.മുഖത്തല സെന്റ് ജൂഡ് ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി. പൂർത്തിയാക്കിയതിനു ശേഷം ബി.എ ഇഗ്ലീഷ് സാഹിത്യത്തിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം കരസ്ഥമാക്കി.ഇംഗ്ലീഷ് സാഹിത്യം, ഇക്കണോമിക്സ്, പൊളിടിക്സ്, ചരിത്രം, സോഷ്യോളജി, മലയാള സാഹിത്യം, ഫിലോസഫി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഫിനാൻസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

ഔദ്യോഗിക ജീവിതം

11 വർഷത്തോളം കേരള പബ്ലിക് സർവീസ് കമ്മീഷനിലും മൂന്നാർ, നെടുമങ്ങാട് ഗവൺമെന്റ് കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു. നിലവിൽ തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്യുന്നു.

പ്രവർത്തന മേഖല

യുക്തിചിന്തകൻ, നിരീശ്വരവാദി, ശാസ്ത്രപ്രചാരകൻ, മാനവികവാദി പ്രഭാഷകൻ എന്നീ മേഖലകളിൽ ശ്രദ്ധേയനായ ഇദ്ദേഹം കേരളത്തിലുടനീളം 750 ഓളം പ്രഭാഷണങ്ങളും,നിരവധി സംവാദങ്ങളും നടത്തിയിട്ടുണ്ട്.ജീവപരിണാമം,ന്യൂറോജി,ഓട്ടിസം,വാക്‌സിനേഷൻ,ചരിത്രം,മതം,തത്വചിന്ത,ഇന്ത്യയുടെ ഭരണഘടന,രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി നിരവധി പുസ്തകങ്ങൾ രചിച്ചു.കേരളത്തിന്റെ ആരോഗ്യമേഖലയേ സ്വാധീനിച്ച വാക്സിൻ വിരുദ്ധതയെ തുറന്നുകാട്ടുന്നതിലും,വാക്സിനേഷന്റെ പ്രാധാന്യത്തെ സമൂഹത്തിനു ബോധ്യപ്പെടുത്തുന്നതിലും നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.കേരളനവോത്ഥാനത്തിന്റെ ഭാഗമായ യുക്തിചിന്ത മേഖലക്ക് നിരവധി സംഭാവനകൾ നല്കിയ ഇദ്ദേഹം പ്രസിദ്ധ ന്യൂറോളജിസ്റ്റായ ഡോ.വിളയന്നൂർ എസ്. രാമചന്ദ്രൻ രചിച്ച Tell tale brain എന്ന ശാസ്ത്ര ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.ഇതിന് കേരളശാസ്ത്ര സാഹിത്യ കൗൺസിൽ ഏർപ്പെടുത്തിയ യുവ ശാസ്ത്ര എഴുത്തുകാരനുള്ള പുരസ്കാരം 2017 ൽ ലഭിച്ചു.ലോകത്ത് ഏറേ വായിക്കപ്പെട്ട പരിണാമശാസ്ത്രജ്ഞനായ റിച്ചാർഡ് ഡോക്കിൻസിന്റെ The god delusion എന്ന ഗ്രന്ഥത്തേ ആസ്പദമാക്കി സി രവിചന്ദ്രൻ രചിച്ച നാസ്തികനായ ദൈവം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.റിച്ചാർഡ് ഡോക്കിൻസിന്റെ The greatest show on earth എന്ന പരിണാമശാസ്ത്ര ഗ്രന്ഥം മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. ബുദ്ധനെ എറിഞ്ഞ കല്ല് എന്ന ഭഗവത്ഗീത വിമർശനം ഏറെ വിമർശനത്തിന് വിധേയമായി. വാസ്തുശാസ്ത്രത്തിന്റെ തട്ടിപ്പുകളെ തുറന്നുകാട്ടിയ വാസ്തുലഹരി,ജ്യോതിഷഭീകരതയുടെ കാണാപ്പുറങ്ങൾ വീശദീകരിക്കുന്ന പകിട 13 തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ.

എഴുതിയ പുസ്തകങ്ങൾ

വർഷംപുസ്തകംപ്രസാധകർ
2007ആദാമിന്റെ പാലവും രാമന്റെ സേതുവുംമൈത്രി ബുക്‌സ്
2009നാസ്തികനായ ദൈവംഡി സി ബുക്‌സ്
2011മൃത്യുവിന്റെ വ്യാകരണംഡി സി ബുക്‌സ്
2012ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യ വിസ്മയംഡി സി ബുക്‌സ്
2013പകിട 13: ജ്യോതിഷഭീകരതയുടെ മറുപുറംഡി സി ബുക്‌സ്
2014ബുദ്ധനെ എറിഞ്ഞ കല്ല്ഡി സി ബുക്‌സ്
2015ചുമ്പിച്ചവരുടെ ചോര; ചുമ്പനസമരത്തിന്റെ രാഷ്ട്രീയംമൈത്രി ബുക്‌സ്
2015വാസ്തുലഹരി: ചൂഷണത്തിന്റെ കന്നിമൂലകൾഡി സി ബുക്സ്
2015ബീഫും ബിലീഫുംഡി സി ബുക്‌സ്
2016മസ്തിഷ്കം കഥ പറയുമ്പോൾ(വിവർത്തനം)ഡി സി ബുക്സ്
2016രവിചന്ദ്രന്റെ സംവാദങ്ങൾഡോൺ.ബുക്ക്സ്
2017വെളിച്ചപ്പാടിന്റെ ഭാര്യ;അന്ധവിശ്വാസങ്ങളുടെ

അറുപത് വർഷങ്ങൾ

ഡി സി ബുക്സ്
2017കാർട്ടറുടെ കഴുകൻ

(Co writer: Dr km Sreekumar)

ഡി സി ബുക്സ്
2017അമ്പിളിക്കുട്ടന്മാർഡി സി ബുക്സ്
2019സുവിശേഷ വിശേഷം: വെള്ളയിൽ വരുമ്പോൾഡി സി ബുക്സ്

പുരസ്കാരങ്ങൾ

* ശാസ്ത്രസാഹിത്യഅവാർഡ് 2016

* ജോസഫ് മുണ്ടശ്ശേരി അവാർഡ് 2017

* കേരളസാഹിത്യ അക്കാദമി എൻഡോവ്മെന്റ് അവാർഡ് 2017

* കേരള ശാസ്ത്ര-സാഹിത്യ കൗൺസിൽ അവാർഡ് 2018

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

The contents of this page are sourced from Wikipedia article on 08 Aug 2020. The contents are available under the CC BY-SA 4.0 license.